ഇ1 ആസ്‌ട്രോ പ്രൊ ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ ഇനി കേരളത്തിലും

New Update
dd

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി വാഹന സൂപ്പര്‍‌സ്റ്റോര്‍ ശൃംഖലയായ ഇലക്ട്രിക് വണ്ണിന്റെ ഇ1 ആസ്‌ട്രോ പ്രൊ സ്‌ക്കൂട്ടറുകള്‍ ഇനി കേരളത്തിലും ലഭ്യമാകും. 72വി ലിഥിയം ഇയൊണ്‍ ബാറ്ററി, 3000വോട്‌സ് പീക്ക് പവറോടെ 2400 വോട്‌സ് മോട്ടോര്‍ സവിശേഷശതയുള്ള ഇ1 ഏറ്റവും ശക്തമായ വൈദ്യുത സ്‌കൂട്ടറാണ്. കേരളത്തില്‍ വിപണനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇ1 ഔട്ട്‌ലെറ്റുകള്‍ക്കും കമ്പനി അപേക്ഷ ക്ഷണിച്ചു.

Advertisment

അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമായ സ്‌ക്കൂട്ടര്‍ ആര്‍ടിഒ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ 99,999 രൂപ മുതല്‍ 1,24,999 രൂപ വരെ എക്‌സ്‌ഷോറൂം വിലകളില്‍ ലഭ്യമാണ്. 65 കി.മീ ആണ് ഉയര്‍ന്ന വേഗത.  2.99 സെക്കന്‍ഡില്‍ 0 മുതല്‍ 40 വരെയാണ് ആക്‌സിലറേഷന്‍. എന്‍എഫ്‌സി, സ്മാര്‍ട്ട് കാര്‍ഡ് സാങ്കേതികതയോടെ തടസരഹിത ഓണ്‍/ഓഫ് സൗകര്യങ്ങള്‍ സ്‌ക്കൂട്ടറിലുണ്ട്.

ഡീലര്‍ഷിപ്പില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://electric-one.com/ എന്ന സൈറ്റില്‍ അപേക്ഷിക്കാം. സ്‌ക്കൂട്ടറിലെ എല്ലാ ഉപകരണങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ ചോദ്യരഹിത മാറ്റിനല്‍കല്‍ നയമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, നെതര്‍ലണ്ട്‌സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ഇന്തോനേഷ്യ തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളിലായി ഒരു ലക്ഷം ഉപയോക്താക്കളുണ്ട് ഇ1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക്. കേരളത്തിലും ഇവ സ്വീകാര്യമാവുമെന്നാണ് പ്രതീക്ഷയെന്ന് ഇലക്ട്രിക് വണ്‍ എനര്‍ജി ഫൗണ്ടറും സിഇഒയുമായ അമിത് ദാസ് പറഞ്ഞു.

Advertisment