പുതിയ ജാവ 42 ബോബര്‍ ബ്ലാക്ക് മിററുമായി ജാവ യെസ്ഡി

New Update
99

കൊച്ചി: 'ബോബര്‍' വിഭാഗത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ പുതിയ ജാവ42 ബോബര്‍ ബ്ലാക്ക് മിറര്‍ അവതരിപ്പിക്കുന്നു. ബോബര്‍ ശ്രേണിയിലേക്കുള്ള ശ്രദ്ധയാകര്‍ഷിക്കുന്ന ഏറ്റവും പുതിയ കൂട്ടിചേര്‍ക്കലാണിത്. ജാവ42 ബോബര്‍ ബ്ലാക്ക് മിററിന്റെ ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില 2,25,187 രൂപയാണ്.

Advertisment

ഇന്നലെകളിലെ ജാവയുടെ സ്മരണകളുണര്‍ത്തുന്ന ക്രോം ടാങ്കുമായി ജാവ 42 ബോബര്‍ ബ്ലാക്ക് മിറര്‍  തനത് സാന്നിദ്ധ്യം ഉറപ്പിക്കുന്നു. പ്രീമിയം ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഏതു റോഡിലും വേറിട്ടു നില്‍ക്കുന്നു. ജാവ 42 ബോബര്‍ ബ്ലാക്ക് മിറര്‍ 'ഏകത്വം' എന്ന ആശയത്തെ സജീവമാക്കുന്നു.

888

334സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറില്‍ റൈഡര്‍മാര്‍ക്ക് 29.9 പിഎസ്, 32.7 എന്‍എം പ്രതിക്ഷിക്കാം. ആറ് സ്പീഡ് ട്രാന്‍സിമിഷനാണ്. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ഗിയര്‍ ഷിഫ്റ്റ് അനായാസമാക്കുന്നു. അഡ്ജസ്റ്റബിള്‍ 740എംഎം സീറ്റ് റൈഡര്‍മാര്‍ക്ക് സുഖകരമായ യാത്ര നല്‍കുന്നു.

നൂതനമായ രൂപകല്‍പ്പനയും സവിശേഷതകളും ബോബര്‍ മിററിനെ വേറിട്ടു നിര്‍ത്തുന്നുവെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ അശിഷ് സിങ് ജോഷി പറഞ്ഞു.

Advertisment