ഓട്ടോ തൊഴിലാളിയുടെ സത്യസന്ധത; ഉടമസ്ഥന് സ്വർണ്ണമാല തിരികെ കിട്ടി

author-image
Charlie
New Update

publive-image

പാലാ ; ഓട്ടോ തൊഴിലാളിയുടെ സത്യസന്ധത കാരണം ഉടമസ്ഥന് ഒരു പവൻ്റെ സ്വർണ്ണമാല തിരികെ കിട്ടി. പാലാ പയപ്പാർ സ്വദേശി ബിജു കെ.വി. കരിം തുരുത്തേൽ എന്ന ആളുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഈ കഴിഞ്ഞ ദിവസം പുലിയന്നൂർ വച്ച് നഷ്ടപ്പെടുകയുണ്ടായി.

Advertisment

പാലാ മരിയൻ ജംഗ്ഷനിലെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന
പ്രസാദ്.ജി,പനയ്ക്കൽ എന്ന ഓട്ടോ തൊഴിലാളിയ്ക്ക് ഈ സ്വർണ്ണമാല വഴിയിൽ കിടന്ന് കിട്ടി.
ഉടൻ തന്നെ പ്രസാദ് പാലാ പോലീസ് സ്റ്റേഷനിലെത്തി പാലാ സി.ഐ.കെ. പി ടോംസണെ മാല ഏൽപ്പിച്ചു.

പോലീസ് മാലയുടെ ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി സ്വർണ്ണമാല തിരികെ നൽകി. ഓട്ടോ തൊഴിലാളിയായ പ്രസാദിൻ്റെ സത്യസന്ധതയിൽ പാലാ സി.ഐ കെ.പി.ടോംസൺ, കെ ടി യു സി (എം) നേതാവ് ജോസുകുട്ടി പൂവേലിൽ, വിൻസെൻ്റ് തൈമുറി ,പാല മരിയൻ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികൾ എന്നിവർ അഭിനന്ദിച്ചു

Advertisment