New Update
പാലക്കാട്: ലോക് ഡൗൺ ഇളവിൽ പൊതുവാഹനങ്ങൾ നിരത്തിലോടാമെന്ന തീരുമാനം വന്നതോടെ സന്തോഷമായി നിരത്തിലിറങ്ങിയ ഓട്ടോക്കാർക്ക് നിരാശ. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ്സുകളും നാമമാത്രമായി നിരത്തിലിറങ്ങിയപ്പോൾ നഗരത്തിൽ യാത്രക്കാരില്ലാതായി.
Advertisment
ബസ്സുകളെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ജനം സ്വന്തം വാഹനത്തിലാണ് നഗരത്തിൽ വന്നു പോകുന്നത്. രാവിലെ ഏഴിന് നഗരത്തിലെ ഓട്ടോസ്റ്റാൻറിലെത്തി വൈകീട്ട് ഏഴു വരേക്കും ഓടിയത് 300 രൂപക്കാണെന്നും 150 രൂപ എണ്ണക്കും ഓണർക്ക് വാടക 150 രൂപയും കൊടുത്താൽ ആ തുക കഴിഞ്ഞു.
ഭക്ഷണം കഴിക്കാനും വീട്ടു ചിലവിനും വേറെ പണം കാണണമെന്നും മൈതാനത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവർമാരായ കാജാ ഹുസൈൻ, റഫീക്ക്, മുരളീധരൻ, ഹരിദാസ്, എന്നിവർ പറഞ്ഞു.
വണ്ടി വാടക 250 രൂപയിൽ നിന്നും ലോക്ക് ഡൗൺ കാരണം 150 ആക്കിയതാണെന്നും അവർ കൂട്ടിച്ചേർത്തു.