പൂനയിലെ ആദ്യ അന്താരാഷ്ട്ര മാരത്തോണുമായി ബജാജ്‌ അലയന്‍സ്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, October 31, 2018

പൂനെ:  പൂനെയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മാരത്തോണ്‍ ആയ ബജാജ്‌ അലയന്‍സ്‌ പൂനെ ഹാഫ്‌ മാരത്തോണ്‍ ഡിസംബര്‍ ഒന്‍പതിനു നടക്കും. കുടുംബങ്ങളെ ആകര്‍ഷിക്കാനായുള്ള ഫാമിലി റണ്‍ അടക്കം മൂന്നു വിഭാഗങ്ങളിലായാവും മാരത്തോണ്‍ നടത്തുക.

മികച്ച ആരോഗ്യം പ്രോല്‍സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ബജാജ്‌ അലയന്‍സിനുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്നതാണ്‌ ഈ നീക്കമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ്‌ അലയന്‍സ്‌ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫിസര്‍ ചന്ദ്രമോഹന്‍ മെഹ്‌റ പറഞ്ഞു. പൂനെയ്‌ക്കും ഇന്ത്യയ്‌ക്കും അഭിമാനകരമായ ലോകോത്തര മാരത്തോണ്‍ അവതരിപ്പിക്കാനാണ്‌ ഇവിടെ തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറു കിലോമീറ്റര്‍ വരുന്ന ഫാമിലി റണ്‍, 10 കിലോമീറ്റര്‍, ഹാഫ്‌ മാരത്തോണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലാവും ബജാജ്‌ അലയന്‍സ്‌ ഹാഫ്‌ മാരത്തോണ്‍ സംഘടിപ്പിക്കുക. ആഗോള തലത്തിലെ നിരവധി മുന്‍നിര മല്‍സരങ്ങള്‍ക്കുള്ള യോഗ്യതയായി കണക്കാക്കാനും ബജാജ്‌ ഹാഫ്‌ മാരത്തോണ്‍ അപക്ഷേ നല്‍കിയിട്ടുണ്ട്‌.

ലോകോത്തര പരിശീലകരായ ഡോ. ജാക്ക്‌ ഡാനിയല്‍സും റൈയാന്‍ ഹാളും അടക്കമുള്ള നിരവധി പ്രമുഖര്‍ ബജാജ്‌ ഹാഫ്‌ മാരത്തോണിനായി എത്തുന്നുണ്ട്‌.

×