Advertisment

പോളാര്‍ ഒഡിസി -ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

New Update

കൊച്ചി:  ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി. ആര്‍ട്ടിക് സര്‍ക്കിളിലെ തുക്തോയാക്തുക്കില്‍ നിന്ന് അര്‍ജന്റീനയിലെ ഉഷുവായിലേക്കും അവിടെ നിന്ന് അന്റാര്‍ട്ടിക്കിലേക്കുമായിരുന്നു മോട്ടോര്‍ സൈക്കിള്‍ യാത്ര.

Advertisment

publive-image

മൂന്നു ഭൂഖണ്ഡങ്ങളിലെ 15 രാജ്യങ്ങളിലായി 51,000 കിലോമീറ്റര്‍ നീണ്ടു നിന്ന യാത്ര 99 ദിവസം കൊണ്ടാണ് ദീപക് കാമത്ത്, പി.എസ്. അവിനാശ് , ദീപക് ഗുപ്ത എന്നിവരടങ്ങിയ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സംഘം പൂര്‍ത്തിയാക്കിയത്. ശരാശരി 515 കിലോമീറ്ററാണ് ഓരോ ദിവസവും യാത്ര ചെയ്തത്.

publive-image

വിവിധ കാലാവസ്ഥകളിലും ഭൂപ്രകൃതികളിലും കൂടെയുള്ള ഈ യാത്ര എന്തെങ്കിലും തടസമോ സമ്പൂര്‍ണ സര്‍വ്വീസ് പിന്തുണയോ ബാക്ക് അപ് സംഘമോ ഇല്ലാതെയായിരുന്നു പൂര്‍ത്തിയാക്കിയത്.

30 വര്‍ഷമായി മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ നടത്തുന്ന ദീപക് കാമത്തായിരുന്നു ഡോമിനാര്‍ പോളാര്‍ ഒഡിസി എന്ന പേരിലുള്ള ഈ യാത്രാ സംഘത്തിന്റെ തലവന്‍. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ പി.എസ്. അവിനാശ് മികച്ചൊരു മോട്ടോര്‍ സൈക്കിള്‍ യാത്രികനും ഫോട്ടോഗ്രാഫറുമാണ്. ഗ്രൂപ് ഓഫ് ഡെല്‍ഹി സൂപ്പര്‍ ബൈക്കേഴ്‌സിലെ സജീവാംഗമാണ് ദീപക് ഗുപ്ത.

publive-image

ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ സംഘം നടത്തിയ യാത്ര തികച്ചും പ്രശംസനീയമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബജാജ് ഓട്ടോ മോട്ടോര്‍ സൈക്കിള്‍ വിപണന വിഭാഗം വൈസ് പ്രസിഡന്റ് നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു. നിര്‍മാണത്തിലെ ഗുണമേന്‍മയും സവിശേഷമായ യാത്രാ ശേഷിയും തെളിയിക്കുന്നതു കൂടിയായിരുന്നു ഈ യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment