Advertisment

രാജ്യത്തെ ആദ്യത്തെ ബിഎസ്6 ഇരുചക്ര വാഹനം 'ആക്ടീവ 125' നിരത്തിലെത്തിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി:  നവരാത്രി ഉത്സവത്തിന് ഹരം പകരുവാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ ആദ്യത്തെ ബിഎസ്6 ഇരുചക്ര വാഹനം 'ആക്ടീവ 125' ഇന്ത്യന്‍ നിരത്തിലെത്തിച്ചു.

Advertisment

സ്റ്റാന്‍ഡാര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളില്‍ ലഭിക്കുന്ന ആക്ടീവ 125 ബിഎസ്6-ന്റെ ഡല്‍ഹി എക്‌സ്-ഷോറൂം വില യഥാക്രമം 67,490 രൂപയും, 70,900 രൂപയും, 74,490 രൂപയും വീതമാണ്. റെബല്‍ റെഡ് മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഇവ ലഭിക്കും.

publive-image

ഹോണ്ട മോട്ടോര്‍ സൈക്കിള്‍, ഭാവിയുടെ സാങ്കേതിക വിദ്യ ഇന്നേ ലഭ്യമാക്കുകയാണ് പുതിയ ആക്ടീവ് 125 സ്‌കൂട്ടറിലൂടെ. ഇതിന്റെ അവതരണത്തിലൂടെ ഇന്ത്യ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്.

ബ്രാന്‍ഡ് ഹോണ്ടയുടേയും അതിന്റെ നവീനോത്പന്നങ്ങളുടേയും ദശലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കളുടേയും വിശ്വാസത്തിനനുസൃതമായി 26 പേറ്റന്റ് നേടിക്കൊണ്ടാണ് ആക്ടീവ 125 ബിഎസ്6 കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

''ഹോണ്ടയുടെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച നിര്‍മിച്ചിരിക്കുന്ന ആക്ടീവ 125 നിരവധി മൂല്യവര്‍ധിത സവിശേഷകള്‍കൊണ്ട് സമ്പന്നമാണ്. ഇത് ഉപഭോക്താക്കള്‍ മൂല്യവര്‍ധനയും സൗകര്യവു പ്രധാനം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ബിഎസ്6 ഇരുചക്ര വാഹനമെന്ന നിലയില്‍ ആക്ടീവ 125 ഉപഭോക്താക്കള്‍ടിയില്‍ വലിയ ആകാംക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഈ നവരാത്രി ഉത്സവകാലത്ത് ഞങ്ങളുടെ ഇടപാടുകാര്‍ക്കു കൂടുതല്‍ ആഘോഷിക്കുവാന്‍ അവസരമൊരുക്കി ഇതിന്റെ വിതരണം ആരംഭിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മകച്ച പ്രതികരണമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,'' ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദാവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

സ്‌കൂട്ടര്‍ വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡാര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയുയുമാണ് ആക്ടീവ 125 ബിഎസ്6-ന് ലഭിക്കുന്നത്.

Advertisment