ഇഡിമെത്‌സു ഹോണ്ട ടെന്‍ 10 റേസിംഗ് ടീമിനായി മികച്ച പ്രകടനവുമായി ശരത് കുമാറും അനിഷ് ഷെട്ടിയും

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, September 30, 2019

ചെന്നൈ:  ആദ്യ എംആര്‍എഫ് എംഎംഎസ്‌സി എഫ്എംഎസ്‌സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2019-ന്റെ അവസാന റൗണ്ടില്‍ ഇഡിമെത്‌സു ഹോണ്ട ടെന്‍ 10 റേസിംഗ് ടീം പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 സിസി എന്നീ വിഭാഗങ്ങളില്‍ 3 പോഡിയങ്ങള്‍ നേടി.

പ്രോസ്റ്റോക് 165 സിസിയില്‍ ഹോണ്ടയുടെ ശരത് കുമാര്‍ ഒന്നാം സ്ഥാനവും കെ കണ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പിഎസ് 201-300 സിസിയില്‍ ഹൂബ്ലിയില്‍നിന്നുള്ള ഹോണ്ട ടീം അംഗം അനീഷ് ഷെട്ടി തന്റെ ആറാമത്തെ വിജയം കരസ്ഥമാക്കി. ഇഡിമെത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ് എന്‍എസ്എഫ്250ആര്‍ ചാമ്പ്യന്‍ഷിപ്പ് മൊഹമ്മദ് മിക്കൈല്‍ കരസ്ഥമാക്കി.

×