ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, December 14, 2019

കൊച്ചി:  രാജ്യത്തെ പ്രമുഖ ഇരു-ത്രിചക്ര വാഹന നിര്‍മാണക്കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പ് വിപണിയിലിറക്കി. മെച്ചപ്പെടുത്തിയ സ്റ്റൈലോടെയാണ് ടച്ച്സ്റ്റാര്‍ട്ട് വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

ഗംഭീരവും അഴകുള്ളതുമായ ഹെഡ്‌ലാമ്പ്, നീളത്തില്‍, സുഖപ്രദമായ ഇരട്ടനിറങ്ങളോടുകൂടിയ സീറ്റ്, കുഷന്‍ ബാക്ക് റെസ്റ്റ്, ക്രോം ലെഗ് ഗാര്‍ഡ്, ക്രോം സൈലന്‍സര്‍ ഗാര്‍ഡ്, മുന്‍വശത്തെ ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍ തുടങ്ങിയവയെല്ലാം യാത്ര സുഖകരമാക്കുന്നു.

”ഉപഭോക്താക്കളുടെ സംതൃപ്തി എന്ന കമ്പനിയുടെ വിശ്വാസത്തിന്റെ വിപുലീകരണമാണ് ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പ്. പുതുതലമുറ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ടച്ച്സ്റ്റാര്‍ട്ട് ലക്ഷ്യമിടുന്നു.

ഒതുക്കവും കുറഞ്ഞ ഭാരവും ഓട്ടോമാറ്റിക് ഗിയറും മെച്ചപ്പെട്ട യാത്രാസുഖം പ്രദാനം ചെയ്യന്നതിനൊപ്പം വിപണിയില്‍ലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇരുചക്രവാഹനവുമാണ്,” ടിവിഎസ് മോട്ടോര്‍ കമ്പനി യൂട്ടിലിറ്റി പ്രോഡക്ട്‌സ് വൈസ് പ്രസിഡന്റ് എസ്. വൈദ്യനാഥന്‍ പറഞ്ഞു.

”യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ട്രാഫിക് ആണ്. തെരക്കേറിയ റോഡിലൂടെ വളരെയേറെ സമയം യാത്രയ്ക്കു വേണ്ടി വരുന്നുണ്ട്. അതേപോലെ തന്നെ വാഹനം പാര്‍ക്കു ചെയ്യുകയെന്നതും പ്രശ്‌നമാണ്.

ഇത്തരക്കാര്‍ക്ക് അവരുടെ യാത്രാസമയം ലാഭിക്കാനും പ്രയാസമില്ലാതെ താങ്ങാവുന്ന ചെലവില്‍ ചെറിയ ദൂരങ്ങള്‍ താണ്ടാനും സഹായിക്കുംവിധമാണ് ടച്ച്സ്റ്റാര്‍ട്ടിന്റെ രൂപകല്‍പ്പന.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ട് ടെക്‌നോളജിയാണ് ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ടില്‍ ഉപയോഗിച്ചിട്ടുള്ളത്.

മൊബൈല്‍ റീച്ചാര്‍ജര്‍, മോട്ടോര്‍ സൈക്കിളിന്റേതുപോലുള്ള ഫ്രണ്ട് ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍, ഏതൊരു റോഡ് അവസ്ഥയ്ക്കും യോജിച്ച 16 ഇഞ്ച് ലാര്‍ജ് വീല്‍സ്, ലളിതമായ സെന്‍ട്രല്‍ സ്റ്റാന്‍ഡ്, മെച്ചപ്പെടുത്തിയ ബ്രേക്കിംഗ് സാങ്കേതിക വിദ്യ, ആകര്‍ഷകമായ ബോഡി ഗ്രാഫിക് തുടങ്ങിയവ ഐ-ടച്ച്സ്റ്റാര്‍ട്ടിന്റെ പ്രത്യേകതകളാണ്.

ഹൈ സ്പാര്‍ക്ക് എനര്‍ജി എന്‍ജിന്‍ (99.7 സിസി ഫോര്‍ സ്‌ട്രോക് എന്‍ജിന്‍) മികച്ച പിക് അപ് നല്‍കുന്നു.

കൂള്‍ മിന്റ് ബ്ലൂ, ലസ്റ്റര്‍ ഗോള്‍ഡ്, സ്പാര്‍ക്കിംഗ് സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും. കേരളത്തിലെ എക്‌സ്‌ഷോറൂം വില 43865 രൂപ മുതലാണ്.

നിലവില്‍ ടിവിഎസ് എക്‌സ്എല്‍ 100-ന് അഞ്ചു പതിപ്പുകള്‍ ലഭ്യമാണ്. എക്‌സ്എല്‍ 100, എക്‌സ്എല്‍ കംഫര്‍ട്ട്, എക്‌സ്എല്‍ 100 ഹെവി ഡ്യൂട്ടി, എക്‌സ്എല്‍ ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട്, ഏറ്റവും പുതിയ എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് എന്നിവയാണിത്.

×