കൊച്ചി: ഇന്റലിജന്റ് എസ്‌യുവിയായ നിസ്സാന്‍ കിക്ക്‌സിന്റെ ഡീസല്‍ വേരിയന്റായ എക്‌സ്ഇ ഇന്ത്യയില്‍ പുറത്തിറക്കി. എക്‌സ് ഇ 9.89 ലക്ഷം രൂപയ്ക്കു ലഭ്യമാകും. എസ്‌യുവി വിഭാഗത്തിലെ പുതുക്കിയ ഡീസല്‍ വേരിയന്റുകളായ കിക്ക്‌സ് എക്‌സ്എല്‍, കിക്ക്‌സ് എക്‌സ്‌വി, കിക്ക്‌സ് എക്‌സ്‌വി പ്രീമിയം എന്നിവ അപൂര്‍വമായ വാല്യു പാക്കേജുകളിലാണ് വരുന്നത്. തടസ്സങ്ങളില്ലാത്ത അഞ്ചു വര്‍ഷ സൗജന്യ വാറന്റി പാക്കേജും 24ഃ7 റോഡ് സൈഡ് അസിസ്റ്റന്‍സും ഉണ്ട്.
പ്രീമിയം നെസ്സ്, വിശാലമായ ഇന്റീരിയര്‍, സ്റ്റൈല്‍ എക്സ്റ്റീരിയല്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള കോമ്പിനേഷനുകള്‍ അസാധാരണ മൂല്യത്തില്‍ ലഭിക്കുന്നു.
ഓട്ടോ എസി വിത്ത് റിയര്‍ എസി വെന്റ്, ഡ്യുവല്‍ എയര്‍ ബാഗ്‌സ്, എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റും, 2 ഡിന്‍ എസ്റ്റിഡി ഓഡിയോ വിത്ത് യുഎസ്ബി ബ്ലൂടൂത്ത് കണക്ടിവിറ്റി, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, സെന്‍ട്രല്‍ ഡോര്‍ ലോക്ക് വിത്ത് ചൈല്‍ഡ് ലോക്ക്, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക്, ഇംപാക്ട് സെന്‍സിങ് ഓട്ടോ ഡോര്‍ അലോക്ക്, റിയര്‍ പാര്‍ക്കിങ് സെന്‍സേഴ്‌സ് തുടങ്ങിയ അന്‍പതിലധികം അധിക ഫീച്ചറുകളുമായാണ് കിക്ക്‌സ് എക്‌സ്ഇ ഡീസലിന്റെയും മറ്റു കിക്ക്‌സ് വേരിയന്റുകളുടെയും (കിക്ക്‌സ് എക്‌സ്എല്‍ ഡീസല്‍, കിക്ക്‌സ് എക്‌സ്‌വി ഡീസല്‍, കിക്ക്‌സ് എക്‌സ്‌വി പ്രീമിയം ഡീസല്‍) വരവ്.
പുതിയ നിസ്സാന്‍ കിക്ക്‌സുകള്‍ക്ക് രാജ്യത്തൊട്ടാകെയുള്ള എസ്‌യുവി ആരാധകരില്‍ നിന്നും പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ശ്രീറാം പത്മനാഭന്‍ പറഞ്ഞു. പ്രവേശനഘട്ടത്തിലുള്ള ഒരു ഡീസല്‍ വേരിയന്റിനോട് മികച്ച താല്‍പര്യം ഉണ്ടാക്കുന്നതിനായി പുതിയ എക്‌സ്ഇ ഡീസല്‍ ട്രിം അവതരിപ്പിച്ചു.
ഫീച്ചറുകളാല്‍ സമ്പമായ എക്‌സ്ഇ ഡീസല്‍ ട്രിം ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നത് അതുല്യമായ സേവനവും ഗുണനിലവാരവും ഉറപ്പാക്കുന്നതിലൂടെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിസ്സാന്‍ കിക്ക്‌സിലെ നാല് ഡീസല്‍ വേരിയന്റുകളായ എക്‌സ്ഇ, എക്‌സ്എല്‍, എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം എന്നിവയും പെട്രോള്‍ വേരിയന്റുകളായ എക്‌സ്എല്‍, എക്‌സ്‌വി എന്നിവയും പതിനൊന്ന് ആകര്‍ഷക നിറങ്ങളില്‍ ലഭ്യമാണ് - പേള്‍ വൈറ്റ്, ബ്ലേഡ് സില്‍വര്‍, ബ്രോസ് ഗ്രേ, ഫയര്‍ റെഡ്, ആംബര്‍ ഓറഞ്ച്, ഡീപ് ബ്ലു പേള്‍, നൈറ്റ് ഷേഡ്, ഫയര്‍ റെഡ് ആന്‍ഡ് ഒനിക്‌സ് ബ്ലാക്ക്, ബ്രോസ് േ്രഗ ആന്‍ഡ് ആംബര്‍ ഓറഞ്ച്, പേള്‍ വൈറ്റ് ആന്‍ഡ് ഒനിക്‌സ് ബ്ലാക്ക്, പേള്‍ വൈറ്റ് ആന്‍ഡ് ആംബര്‍ ഓറഞ്ച്.