നിസ്സാന്‍ റെഡ് വീക്കെന്‍ഡ്സ് ഓഫര്‍

New Update

കൊച്ചി:  നിസ്സാന്‍ ഇന്ത്യ ഡിസംബറില്‍ ഉപഭോക്തൃക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന റെഡ് വീക്കെന്‍ഡ്സ് ഓഫറില്‍
നിസ്സാന്‍, ഡാറ്റ്സണ്‍ മോഡലുകള്‍ക്ക് ലാഭകരമായ ഓഫറുകള്‍. ഈ മാസം ഏത് നിസ്സാന്‍ ഡീലര്‍ഷിപ്പും സന്ദര്‍ശിച്ച് ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുത്ത് ബ്രാന്‍ഡഡ് സാധനങ്ങള്‍ നേടാം.

Advertisment

റെഡ് വീക്കെന്‍ഡ്സ് സമയത്ത് നിസ്സാന്‍, ഡാറ്റ്സണ്‍ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകള്‍ മുതല്‍ ഒരു കോടി രൂപ വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

publive-image

റെഡ് വീക്കെന്‍ഡ്സ് സമയത്ത് ഉപഭോക്താക്കള്‍ക്ക് മൊത്തം 1.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. 40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌ക്കൗണ്ട്, 40,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ഡിസ്‌ക്കൗണ്ട് എന്നിവ അതിലുള്‍പ്പെടുന്നു.

ഇരുചക്ര വാഹനത്തില്‍ നി്ന്ന് ഡാറ്റ്സണ്‍ റെഡി ഗോയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്നവരും ആദ്യമായി കാര്‍ വാങ്ങുന്നവരുമായ ഉപഭോക്താക്കള്‍ക്ക് ടൂ വീലര്‍ എക്സ്ചേഞ്ച് ചെയ്യാതെ തന്നെ് അപ്ഗ്രേഡ് ചെയ്യാന്‍ റെഡ് വീക്കെന്‍ഡ്സ് അവസരമൊരുക്കുന്നു.

ഉപഭോക്താക്കള്‍ക്ക് നിസ്സാന്‍ കിക്ക്സിനു മേല്‍ 20500 രൂപയുടെ വിപുലീകൃത വാറന്റിയും 1500 ല്‍ അധികം നഗരങ്ങളില്‍ 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് എന്ന നിലയില്‍ റെഡ് വീക്കെന്‍ഡ്സിലൂടെ നിസ്സാന്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് നവീനമായ രീതിയില്‍ പുതുവത്സരം ആഘോഷിക്കുന്നതിന് നിസ്സാന്‍-ഡാറ്റ്സണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആദ്യമായി 36 മാസത്തേക്ക് 6.99 ശതമാനത്തില്‍ ഫിനാന്‍സ് ഓഫറുകള്‍ നല്‍കുന്നുവെന്ന് നിസ്സാന്‍ മോേട്ടാഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Advertisment