പുതിയ ഇസുസു എം.യു. എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, October 23, 2018

കൊച്ചി:  ഏറെ കാത്തിരുന്ന ആകര്‍ഷകമായ ഇസുസു എം.യു. എക്സ് ഇന്ത്യയില്‍ പുറത്തിറക്കി. 4ഃ4 വേരിയന്റ് 28,22,959 രൂപയ്ക്കും 4ഃ2 വേരിയന്റ് 26,26,842 രൂപയ്ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. (ഹൈദരാബാദിലെ എക്സ് ഷോറൂം വില) എസ്.യു.വി.യുടെ മുന്നിലും പിന്നിലും കൂടുതല്‍ ആകര്‍ഷകമായ പുതുക്കിയ രൂപകല്‍പ്പനയുമായാണ് പുതിയ എം.യു.എക്സ് എത്തിയിരിക്കുന്നത്.

മുന്തിയ ലാവാ ബ്ലാക്ക് അഫോള്‍സ്റ്ററിയും ഉന്നത മേന്‍മയുള്ള ലതര്‍ സീറ്റുകളും ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. വിഭാഗത്തിലെ ആസ്വാദ്യത അതിന്റെ ഏറ്റവും ഉയരത്തിലെത്തിക്കുകയാണ്. ആറ് എയര്‍ ബാഗുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയവയിലൂടെ ആധുനീക ഇന്ത്യന്‍ കുടുംബത്തിനു യോജിക്കും വിധമുള്ള മുന്തിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.

മൂന്നാം നിരയിലെ സീറ്റുകളിലും മുതിര്‍ന്ന വ്യക്തികള്‍ക്ക് തികച്ചും സൗകര്യപ്രദമായി യാത്ര ചെയ്യാനാവും വിധമുള്ള സൗകര്യങ്ങളും ഇതിന്റെ സവിശേഷതയാണ്. ഇസുസുവിന്റെ ബ്രാന്‍ഡ് അംബാസിഡറായ ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് തന്റെ കുടുംബത്തോടൊപ്പം പുതിയ എം.യു.എക്സ് ഓടിച്ചു കൊണ്ടാണ് ഇതിന്റെ അവതരണം നടത്തിയത്.

പുതിയ എസ്.യു.വി.യുടെ കുതിച്ചു പായുന്ന രൂപകല്‍പ്പന സൂചിപ്പിക്കും വിധത്തിലാണ് ഇതിനു മുന്നിലുള്ള പരുന്തിന്റെ ഫാസിയ. പുതിയ ബൈ.എല്‍.ഇ.ഡി. ഓട്ടോ ലെവലിങ് പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, ആകര്‍ഷകമായ ഡേലൈറ്റ് റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ടൈല്‍ ലൈറ്റുകള്‍, ഇരട്ട ടോണിലുള്ള പിന്നിലെ സ്പോയ്ലര്‍, പുതിയ 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് ട്വിസ്റ്റ് ഡിസൈന്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ എം.യു.എക്സിനെ കൂടുതല്‍ സ്പോര്‍ട്ടി ആക്കി മാറ്റുന്നു.

3.0 ലിറ്റര്‍ ഇസുസു 4 ജെ.ജെ.1 ഡീസല്‍ എഞ്ചിന്റെ കരുത്തോടെ 130 കെ.ഡബ്ലിയു വരെ ഔട്ട്പുട്ടും ഇതിനു ലഭിക്കും. പരമാവധി 390 എന്‍.എം. ടോര്‍ക്കും ലഭിക്കും. പുതിയ എം.യു.എക്സ് 4ഃ4 4ഃ2 എന്നീ രണ്ടു വിഭാഗങ്ങളിലും ലഭ്യമാണ്.

ഓഫ് റോഡ് യാത്രകള്‍ കൂടുതല്‍ മികച്ചതാക്കും വിധം ഷിഫ്റ്റ് ഓണ്‍ ദ ഫ്ളൈ സൗകര്യവും 4ഃ4 വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതു ഭൂപ്രകൃതിയേയും അനുഭവിക്കാനാവും വിധം ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന 230 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും എം.യു.എക്സിനുണ്ട്.

×