ഡാറ്റ്‌സണ്‍ ഗോ, ഗോപ്ലസ് സിവിടി മോഡലുകള്‍ അവതരിപ്പിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, October 17, 2019

കൊച്ചി:  നിസാന്‍ ഡാറ്റ്‌സണ്‍ ഗോ, ഡാറ്റ്‌സണ്‍ ഗോപ്ലസ് സിവിടി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.94 ലക്ഷം മുതല്‍ 6.58 ലക്ഷം രൂപ വരെയാണ് ഗോ, ഗോപ്ലസ് സിവിടി മോഡലുകളുടെ വില. ഈ സെഗ്മെന്റുകളില്‍ സിവിടി ഓപ്ഷന്‍ ലഭിക്കുന്ന ആദ്യ മോഡലുകളാണ് ഡാറ്റ്‌സണ്‍ ഗോ, ഗോപ്ലസ് എന്നിവ. രാജ്യത്തെ എല്ലാ നിസാന്‍ ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകൡും സിവിടി വേരിയന്റുകള്‍ വില്‍പ്പന തുടങ്ങിയിട്ടുണ്ട്.

ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം തേടുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായാണ് ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് എന്നിവയില്‍ നിസ്സാന്റെ സിവിടി സാങ്കേതികവിദ്യ തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റി, ഇന്‍സ്ട്രുമെന്റല്‍ പാനല്‍, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയിസ് റെക്കഗനേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നീ സാങ്കേതിക വിദ്യകളോടെയുള്ള ഇന്റീരിയര്‍ ഡിസൈനാണ് പുതിയ സിവിടി മോഡലുകളില്‍ ഒരുക്കിയിരിക്കുന്നത്.

നഗര, ഹൈവേ, മലയോര ഡ്രൈവിങ് അനുഭവത്തിന് സുഗമമായ ഗീയര്‍ ഷിഫ്റ്റിങാണ് പുതിയ സിവിടി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത്.
മറ്റ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യകളില്‍ നിന്ന് വ്യത്യസ്തമായി, ആക്‌സലറേഷന്‍ ചെയ്യുമ്പോള്‍ ലാഗ് ഉണ്ടാവാതെ മികച്ച നിയന്ത്രണം നല്‍കുന്നതാണ് ഇവ.

മെച്ചപ്പെട്ട ഇന്‍സുലേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഉയര്‍ന്ന ആക്‌സിലറേഷന്‍ സമയത്ത് പോലും വാഹനത്തിനുള്ളില്‍ എഞ്ചിന്‍ ശബ്ദം വളരെ കുറവായിരിക്കും. ആട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ സ്‌പോര്‍ട് മോഡും ഈ സെഗ്മെന്റില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്.

വാഹനത്തിന്റെ മുന്‍ ഭാഗവും വശങ്ങളും റൂഫും കൂടുതല്‍ ബലപ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനം ഇടിക്കുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട പ്രതിരോധം തീര്‍ക്കുന്നു. വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍(വിഡിസി) സാങ്കേതിക വിദ്യ ഈ സെഗ്മെന്റുകളില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്.

ഇരട്ട എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റന്റ് എബിഎസ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ എന്നി സുരക്ഷ ഫീച്ചറുകളുള്ള ഗോ, ഗോ പ്ലസ് സിവിടി മോഡലുകള്‍ ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാണ്. 185 മില്ലി മീറ്ററാണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. റൂബി റെഡ്, വിവിഡ് ബ്ലു, ബ്രോണ്‍സ് ഗ്രേ, ആംഹര്‍ ഓറഞ്ച്, ക്രിസ്റ്റല്‍ സില്‍വര്‍, ഓപല്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് ഗോ, ഗോ പ്ലസ് സിവിടി മോഡലുകള്‍ ലഭ്യമാവുക. രണ്ട് വര്‍ഷത്തെ വാറന്റിയും വാഹനത്തിനുണ്ട്.

×