Advertisment

ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയും ഷെല്‍ ലൂബ്രിക്കന്റും പുതിയ ശ്രേണി എഞ്ചിന്‍ ഓയില്‍ വിപണിയിലെത്തിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഫിനിഷ്ഡ് പ്രൊഡക്റ്റുകളുടെ ആഗോള മാര്‍ക്കറ്റ് ലീഡറുമായ ഷെല്‍ ലൂബ്രിക്കന്റും ചേര്‍ന്ന് 'ഷെല്‍ അഡ്വാന്‍സ് ഹോണ്ട' എന്ന പേരില്‍ എന്‍ജിന്‍ ഓയിലുകളുടെ ഒരു പുതിയ നിര വിപണിയിലെത്തിക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ഇരുചക്ര വാഹന എണ്ണ വിഭാഗത്തില്‍ ഹോണ്ട 2 വീലേഴ്‌സും ഷെല്‍ ലൂബ്രിക്കന്റുകളും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യത്തെ വിപണിയായി ഇന്ത്യ മാറും.

Advertisment

publive-image

ഇത്തരമൊരു പങ്കാളിത്തത്തിലൂടെ വിപണിയിലെത്തുന്ന ഉല്‍പ്പന്നം യാത്രക്കാര്‍ക്ക് നിരത്തിലെ ദൈനംദിന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നരീതിയിലുള്ള പിന്തുണ നല്‍കുന്നു. ഉല്‍പ്പന്നത്തിന്റെ പുതിയ നിര ഹോണ്ടയുടെ അഡ്വാന്‍സ്ഡ് ബ്ലൂപ്രിന്റുമായി ചേരത്തക്കരീതിയില്‍ ഷെല്ലിന്റെ വികസിത സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയതാണ്.

മികച്ച പിക്ക് അപ്പ്, ആക്‌സിലറേഷന്‍, ഇന്ധന ക്ഷമത, ഉയര്‍ന്ന താപനിലയില്‍ എഞ്ചിന്‍ പരിരക്ഷണം, സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗ്, വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ സുഗമമായ സവാരി എന്നിവ ലഭ്യമാക്കുന്നു.

''ഹോണ്ടയില്‍, ഞങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് സ്ഥിരമായി നല്‍കി വരുന്നത്. ഉപയോക്താക്കള്‍ക്കായി പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സദാ ശ്രദ്ധ പുലര്‍ത്തുന്ന ഹോണ്ട, മികച്ച യാത്രാ അനുഭവങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് ഷെല്‍ ലൂബ്രിക്കന്റ്‌സ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായത്തിന് പുതിയ മാനദണ്ഡങ്ങള്‍ നല്‍കുന്നതിനായി ഭാവിയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയും ഷെല്‍ ലൂബ്രിക്കന്റും ചേര്‍ന്ന സഹകരണത്തെക്കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കസ്റ്റമര്‍ സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ പാണ്ഡെ പറഞ്ഞു.

''ഞങ്ങളുടെ ഒഇഎം പങ്കാളികളുമായി അടുത്ത സഹകരണത്തിലൂടെയും ഇന്നവേഷനുകളിലൂടെയും ദീര്‍ഘകാല ബന്ധം സ്ഥാപിക്കുന്നത് എല്ലായ്‌പ്പോഴും ഷെല്ലിന്റെ പ്രധാന പ്രതിബദ്ധതയാണ്. ഹോണ്ടയുമായി പങ്കാളിത്തം ഉണ്ടാക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇതിലൂടെ കൂടുതല്‍ മൊബിലിറ്റി ഇന്നവേഷനുകളും നവീന സാങ്കേതികവിദ്യകളും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാജ്യത്തെ ഗതാഗതത്തിന്റെ ഭാവി പുതിയ പരിഹാരങ്ങളിലൂടെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഈ ബന്ധം സഹായകമാകും. ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയും ഷെല്‍ ലൂബ്രിക്കന്റും ചേര്‍ന്ന സഹകരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഷെല്‍ ലൂബ്രിക്കന്റ്‌സ് ഇന്ത്യയുടെ കണ്‍ട്രി ഹെഡ് മാന്‍സി ത്രിപാതി പറഞ്ഞു.

ഹോണ്ട ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള പുതിയ ഷെല്‍ അഡ്വാന്‍സ് ഹോണ്ട ലൂബ്രിക്കന്റസ് 0.8 എല്‍, 0.9 എല്‍, 11 എല്‍ പായ്ക്കുകളില്‍ ലഭ്യമാണ്.

Advertisment