‘ആഫ്രിക്ക ട്വിന്‍ ട്രൂ അഡ്‌വെഞ്ച്വര്‍ ക്യാമ്പ്’ കൊച്ചിയില്‍ സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, October 10, 2019

കൊച്ചി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ”ആഫ്രിക്ക ട്വിന്‍ ട്രൂ അഡ്‌വെഞ്ച്വര്‍ ക്യാമ്പി”ന്റെ അവസാന പാദം കൊച്ചിയില്‍ സംഘടിപ്പിച്ചു. സാഹസികതയും യാത്രയും ഇഷ്ടപ്പെടുന്നവരുടെ ഹബ്ബായ കൊച്ചിയില്‍ ഒരു ദിവസത്തെ ക്യാമ്പില്‍ 12 പേര്‍ പങ്കെടുത്തു.

ഹിമാലയന്‍ മോട്ടോര്‍സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് പാര്‍മറും സംഘവും ചേര്‍ന്ന് മോട്ടോര്‍സൈക്കിളിങിലും ഓഫ്-റോഡിങിലും നല്‍കിയ പരിശീലനവും കൗണ്‍സിലും ക്യാമ്പിനെ വേറിട്ടതാക്കി.

സൈദ്ധാന്തികവും പ്രായോഗികവുമായ സെഷനുകളുടെ സംയോജനമാണ് ആഫ്രിക്ക ട്വിന്‍ ട്രൂ അഡ്‌വെഞ്ച്വര്‍ ക്യാമ്പ്. റൈഡര്‍മാര്‍ക്ക് അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനെ കുറിച്ചുവരെ വിശദമായി മനസിലാക്കാം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വിവിധ മോഡുകളെ കുറിച്ചും ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ ഓഫ്-റോഡ് ശേഷിയും പരിചയപ്പെടാം. ഹമ്പുകള്‍, അണ്ടര്‍ ഗ്രൗണ്ട് വളവുകള്‍, ഗ്രാവല്‍, പിറ്റുകള്‍, ബുദ്ധിമുട്ടേറിയ ട്രാക്കുകള്‍ തുടങ്ങിയവയില്ലെല്ലാം പരിചയം നേടാം.

രാജ്യത്തുടനീളമുള്ള സാഹസികരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഹരിയാനയിലെ ദംദാമ തടാകത്തില്‍ നിന്നാണ് ക്യാമ്പ് തുടങ്ങിയത്. ബെംഗളൂരുവിലെയും ലോണാവാലയിലെയും ക്യാമ്പിലൂടെ സാഹസികര്‍ക്കിടയില്‍ ക്യാമ്പ് വന്‍ പ്രചാരണം നേടി.

സാഹസികത തേടുന്നവര്‍ക്കിടയില്‍ കൊച്ചി എന്നും മുന്നിലുണ്ടെന്നും ആഫ്രിക്ക ട്വിന്‍ അഡ്‌വെഞ്ച്വര്‍ സാഹസികരെയും വിദഗ്ധരെയും ഒരുമിച്ചു കൊണ്ടു വരുന്നുവെന്നും പരസ്പര വിനിമയം വിവിധ സാഹചര്യങ്ങളിലെ മെഷീന്റെ സാധ്യതകളിലേക്ക് എത്തിക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

×