ഹോണ്ട സിബിആര്‍650ആര്‍ -ന്റെ വിതരണം ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, May 18, 2019

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ സിബിആര്‍ 650 ആര്‍-ന്റെ വിതരണം ആരംഭിച്ചു. എക്‌സ് ഷോറൂം വില ഇന്ത്യയില്‍ എല്ലായിടത്തും 7.70 ലക്ഷം രൂപയാണ്.

2018-ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് സിബിആര്‍650ആര്‍ അവതരിപ്പിച്ചത്. സിബിആര്‍ 650എഫിനു പകരമായിട്ടാണ് ഇത് അവതരിപ്പിച്ചത്. ഗുരുഗ്രാമില്‍ നട ചടങ്ങിലാണ് സിബിആര്‍ 650 ആര്‍- ന്റെ ആദ്യ വിതരണം നടത്തിയത്.

പുതിയ സിബിആര്‍650ആര്‍ മോട്ടോര്‍ സൈക്കിള്‍ യുവ റൈഡര്‍മാര്‍ക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുമൊണ് തങ്ങളുടെ പ്രതീക്ഷയെ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

പുതിയ സിബിആര്‍650ആര്‍-ന് 649സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി 16-വാല്‍വ് എന്‍ജിനാണ് ഉപയോഗിച്ചിരിക്കുത്. മുന്‍തലമുറയേക്കാള്‍ ആറു കിലോഗ്രാം ഭാരം കുറവാണ് ഈ മോ’ോര്‍ സൈക്കിളിന്റെ ചേസിസിന്. ഇരട്ട ചാനല്‍ എബിഎസ് വഴി ബ്രേക്കിംഗ് സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എിങ്ങനെ രണ്ടു നിറങ്ങളില്‍ സിബിആര്‍650ആര്‍ ലഭ്യമാണ്. ഹോണ്ടയുടെ 22 വിംഗ്‌വേള്‍ഡ് ഔട്ട്ലെറ്റുകളിലും ഹോണ്ട ബിഗ്‌വിംഗ് ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്.

 

 

×