Advertisment

ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസ്, ഓട്ടോ, ഫാം മേഖലകളില്‍ നേതൃത്വ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

New Update

കൊച്ചി:  അടുത്ത പതിനഞ്ചു മാസക്കാലത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസ്, ഓട്ടോ, ഫാം മേഖല എന്നിവയുടെ മാനേജ്‌മെന്റിലെ മുതിര്‍ന്ന നേതൃത്വത്തില്‍ വന്‍മാറ്റം പ്രഖ്യാപിച്ചു. കമ്പനിയുടെ മാനേജ്‌മെന്റ് തുടര്‍ച്ച സംബന്ധിച്ച പ്രഖ്യാപനം കമ്പനി ഡിസംബര്‍ 20-ന് പ്രഖ്യാപിച്ചിരുന്നു.

Advertisment

അതനുസരിച്ച് ഇപ്പോഴത്തെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര 2020 ഏപ്രില്‍ ഒന്നുമുതല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സ്ഥാനമേല്‍ക്കും. ഏപ്രില്‍ ഒന്നു മുതല്‍ ഡോ. പാവന്‍ ഗോയങ്കയുടെ സ്ഥാനം മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പുനര്‍നാമകരണം ചെയ്യും. റിട്ടയര്‍മെന്റ് സമയം വരെ അദ്ദേഹം ഈ സ്ഥാനത്തു തുടരും. തുടര്‍ന്ന് ഡോ. അനീഷ് ഷാ മാനേജിംഗ് ഡയറക്ടറും സിഇഒയുമാകും.

പുതിയ മാനേജ്‌മെന്റ് പിന്തുടര്‍ച്ച പ്രഖ്യാപനത്തെത്തുടര്‍ന്ന് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസ്, ഓട്ടോ, ഫാം എന്നീ മേഖലയില്‍ തുടര്‍മാറ്റങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2020 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും.

ഇതനുസരിച്ച് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസിസ് കണ്‍ട്രോളര്‍ ഓഫ് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് റോള്‍ എസ്. ദുര്‍ഗാശങ്കര്‍ വഹിക്കും. ഡോ. അനീഷ് ഷായ്ക്ക് ആണ് ദുര്‍ഗാശങ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓട്ടോ സെക്ടറില്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന രാജന്‍ വധേരയ്ക്കു പകരമം ഹേമന്ത് സിക്കാ ഫാം എക്വിപ്‌മെന്റ് മേഖലയെ നയിക്കും. ഓട്ടോ ഡിവിഷന്റെ സിഇഒ ആയി വീജയ് നക്രയെ നിയമിക്കും. യാത്ര, വാണിജ്യ വാഹന ബിസിനസിന്റെ ഉത്തരവാദിത്വം നക്രയ്ക്ക് ആയിരിക്കും.

ഓട്ടോമോട്ടീവ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്‌മെന്റ് ചീഫ് ആയി ആര്‍. വേലുസ്വാമി എത്തും. വിനോദ് സഹായ് ചീഫ് പര്‍ച്ചേസ് ഓഫീസറാണ്. ഹേമന്ത്, വീജയ്, വേലുസ്വാമി, വിനോദ് എന്നിവര്‍ രാജേഷ് ജജുരിക്കര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യുക. ഓട്ടോ, ഫാം സെക്ടറിന്റെ (എഎഫ്എസ്) സിഎഫ്ഒ ആയി രാജീവ് ഗോയല്‍ നിയമിതനാകും.

എഎഫ്എസിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറായി രാജേശ്വര്‍ ത്രിപാഠി എത്തും. അഗ്രി ബിസിനസിനെ അശോക് ശര്‍മ നയിക്കും. ഏറോസ്‌പേസ്, ഡിഫന്‍സ്, സ്റ്റീല്‍ മേഖലയുടെ തലവനായി എസ് പി ശുക്‌ള തുടരും.

ഗവേണന്‍സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയാണ് (ജിഎന്‍ആര്‍സി) ഈ നിയമനങ്ങള്‍ അംഗീകരിച്ചത്.

Advertisment