വാഹനം വാങ്ങുന്നതിന് ഓണ്‍ - ഓണ്‍ലൈന്‍ സംവിധാനവുമായി മഹീന്ദ്ര

New Update

കൊച്ചി:  വാഹനങ്ങള്‍ വാങ്ങുന്നതിന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനമായ ഓണ്‍-ഓണ്‍ലൈന്‍’അവതരിപ്പിച്ചു. വീട്ടിലിരുന്നുകൊണ്ട് ലളിതമായ നാലു ഘട്ടങ്ങളിലായി വാഹനങ്ങളുടെ വായ്പ, ഇന്‍ഷുറന്‍സ്, എക്‌സ്‌ചേഞ്ച്, അസസ്സറികള്‍ എന്നിവ പൂര്‍ത്തിയാക്കി മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഇതു സഹായിക്കുന്നത്.

Advertisment

publive-image

മഹീന്ദ്രയുടെ വിപുലമായ എസ്‌യുവി പരിശോധിച്ച് ആവശ്യാനുസരണം പേഴ്‌സണലൈസ് ചെയ്യുക, പഴയ കാറിന്റെ എക്‌സ്‌ചേഞ്ചു വില നേടുക, വായ്പയും ഇന്‍ഷുറന്‍സും തെരഞ്ഞെടുക്കുക, പണമടച്ച് വീട്ടുപടിക്കല്‍ ഡെലിവറി ലഭിക്കുക തുടങ്ങിയവയാണ് നാലു ഘട്ടങ്ങള്‍.

ഒരു പിസ ഡെലിവറി ലഭിക്കുന്നതിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഇതു വഴിയൊരുക്കുന്നതെന്ന് പുതിയ സംവിധാനത്തെക്കുറിച്ചു പ്രതികരിക്കവെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ ഡിവിഷന്‍ സിഇഒ വീജേ നക്ര ചൂണ്ടിക്കാട്ടി.

Advertisment