നിസ്സാന്‍ 2020 ലെ പുതിയ എസ്‌യുവി പുറത്തിറക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 29, 2020

കൊച്ചി:  ഈ വര്‍ഷം നിസ്സാന്‍ ഇന്ത്യക്കായി നിര്‍മ്മിച്ച പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കും. ‘ മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ് ‘എന്ന ആശയത്തിന്റെ ഭാഗമായാണിത്.

നിസ്സാന്റെ ആഗോള എസ്‌യുവി പൈതൃകവും, നൂതന സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്ട് എസ്‌യുവി രൂപകല്‍പന ചെയ്തിരിക്കുന്നത്.

സവിശേഷതകളാല്‍ സമ്പമായ പ്രീമിയം എസ്‌യുവി സ്റ്റൈലിഷ് ഡിസൈനോടു കൂടിയതും ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം നല്‍കുന്നതുമായിരിക്കും.

നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. നിസ്സാന്റെ നിരന്തരമായ നവീകരണത്തിന്റെയും ജാപ്പനീസ് എഞ്ചിനീയറിംഗിന്റെയും സാക്ഷ്യമാണ് കോംപാക്റ്റ് എസ്യുവി.

×