നിസ്സാന്‍ ഇന്ത്യയുടെ പുതിയ ഓപ്പറേഷന്‍ പ്രസിഡന്റായി സിനാന്‍ ഒസ്‌ക്കോക് സ്ഥാനമേറ്റെടുത്തു

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, June 10, 2019

കൊച്ചി:  നിസ്സാന്റെ ഇന്ത്യാ ഓപ്പറേഷന്‍ പ്രസിഡന്റായി സിനാന്‍ ഒസ്‌ക്കോകിനെ നിയമിച്ചു.നിസ്സാന്‍ മോട്ടോഴ്സ് ആസ്ഥാനമായ ഗുഡ്ഗാവിലാണ് സിനാന്‍ ഒസ്‌ക്കോക് സ്ഥാനമേറ്റത്. നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം, വില്‍പ്പന, മാര്‍ക്കറ്റിങ്ങ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് എന്നിവയുടെ പൂര്‍ണ മേല്‍നോട്ടം സിനാനായിരിക്കും. തോമസ് കുഹേലായിരുന്നു മുന്‍ ഓപ്പറേഷന്‍ പ്രസിഡന്റ്.

2015 മുതല്‍ ടര്‍ക്കിയിലെ നിസ്സാന്റെ ദേശീയ സെയില്‍സ് കമ്പനിയായ നിസ്സാന്‍ ഓട്ടോമോട്ടീവ് എ.സ് ലെ (എന്‍ഓഎസ്) മാനേജിങ്ങ് ഡയറക്ടര്‍ ആയിരുന്നു സിനാന്‍ ഒസ്‌ക്കോക്. അദ്ദേഹത്തിന് ഓട്ടോമോട്ടീവ് മേഖലയില്‍ 26 വര്‍ഷത്ത പ്രവൃത്തിപരിചയം ഉണ്ട്.

1993 ല്‍ റെനൗട്ടിലാണ് സിനാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. റെനൗട്ടിലെ മാര്‍ക്കറ്റിംഗ്, ഡീലര്‍ നെറ്റവര്‍ക്ക് മാനേജ്‌മെന്റ്, റീട്ടെയില്‍ ഓപ്പറേഷന്‍, സെയില്‍സ് എന്നീ മേഖലകളില്‍ അദ്ദേഹം മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2015 ലാണ് സിനാന്‍ നിസ്സാനുമായി കൂടിച്ചേര്‍ന്നത്.

ഓട്ടോമോട്ടീവ് മേഖലയിലെ പ്രവര്‍ത്തി പരിചയവും കഴിവുമുള്ള സിനാന്‍ നിസ്സാന്റെ ഇന്ത്യയിലെ വ്യാപാരം ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നു ആഫ്രിക്ക,മിഡില്‍ ഈസ്റ്റ്,ഇന്ത്യ റീജിയനുകളിലെ നിസ്സാന്‍ ചെയര്‍മാനായ പെയ്മന്‍ കാര്‍ഗല്‍ പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും ചലനാത്മകവും സുപ്രധാനവുമായ വാഹന വിപണികളില്‍ ഒന്നില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് സിനാന്‍ ഒസ്‌ക്കോക് പറഞ്ഞു്. നിസ്സാന്‍, ഡാറ്റ്‌സന്‍ ഉപഭോക്താക്കള്‍ക്ക് വിശാലവും സമ്പൂര്‍ണവുമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ രണ്ട് ബ്രാന്‍ഡുകളുടെയും പൂര്‍ണ്ണ ശേഷി വികസിപ്പിക്കാന്‍ പരിശ്രമിക്കുമെന്നും സിനാന്‍ പറഞ്ഞു.

×