കൊച്ചി: ഇന്റലിജന്‍സ് മേക്ക്സ് ഡിഫറന്‍സ് എന്ന നിസ്സാന്‍ കിക്ക്സിന്റെ പുതിയ ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ റോഡുകളിലെ പ്രകടനത്തില്‍ മത്സരം ഏറ്റെടുത്ത് നിസ്സാന്‍ കിക്ക്സ് കഴിവു തെളിയിച്ചിരിക്കുകയാണ്.
സെലിബ്രിറ്റി ഷെഫും വാഹനപ്രേമിയുമായ ആദിത്യ ബാല്‍ ആയിരുന്നു ക്യാംപയിന്‍ അവതാരകന്‍. അവതാരകനും ഉപഭോക്താവും വിവിധ നഗരങ്ങളിലൂടെ ഡ്രൈവ് ചെയ്യുന്ന ഫിലിം ഷോ പരമ്പരകള്‍ ഉപഭോക്താക്കള്‍ അവലോകനം ചെയ്തു.
/sathyam/media/post_attachments/TjXH6RMFcWlJKjrZuOqz.jpg)
നഗരത്തിന്റെ തത്സമയ ഡ്രൈവിംഗ് അവസ്ഥകളായ ട്രാഫിക്, കുഴികള്‍, ഇടുങ്ങിയ പാതകള്‍ മുതലായവ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു ഡ്രൈവിംഗ്. ക്യാംപയിന് 96 ദശലക്ഷം ഇംപ്രഷനുകളും ഡിജിറ്റല്‍ മീഡിയ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നായി ഏഴു ലക്ഷം ക്ലിക്കുകളും ലഭിച്ചു.
ബ്രാന്‍ഡിന്റെ യൂ ട്യൂബ് ചാനലില്‍ 5.5 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ ഇവ കാണുകയും ചെയ്തു. ക്യാംപയിന്‍ ഡല്‍ഹി, മുംബൈ, ബെംഗളുരു, ചെന്നൈ, കല്‍ക്കത്ത എന്നിവിടങ്ങളിലായാണ് നടന്നത്.
ക്യാംപയിന്‍ ഉപഭോക്തൃ കാര്‍ അവലോകനത്തിന് പുതിയ സ്പിന്‍ നല്‍കുന്നതിനായി നിസ്സാന്‍ അതിന്റെ ഏജന്‍സി പങ്കാളിയായ നിസ്സാന്‍ യുണൈറ്റഡ് ഇന്ത്യയുമായി സഹകരിച്ച് അച്ചടി, ടിവി, ഡിജിറ്റല്‍, സാമൂഹിക ചാനലുകളിലുടനീളം ഈ അവലോകനങ്ങളും ഉള്ളടക്കവും പ്രത്യേകം ക്യുറേറ്റ് ചെയ്തിട്ടുണ്ട്.
ജീവിതത്തിലെ തത്സമയ വെല്ലുവിളികള്‍ക്ക് തത്സമയ പരിഹാരങ്ങള്‍ അന്വേഷിക്കുന്നവരാണ് ഇന്നത്തെ ഉപഭോക്താക്കളെന്നും ഇന്റലിജന്‍സ് മേക്ക്സ് ഡിഫറന്‍സ് എന്ന ക്യാംപയിനിലൂടെ ഇന്റലിജന്റ് എസ് യു വിയായ നിസ്സാന്‍ കിക്ക്സിന്റെ റോഡിലെ മികവ് തെളിയിക്കാനായെന്നും നിസ്സാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
ഇന്റലിജന്റ് എസ് യു വിയായ നിസ്സാന്‍ കിക്ക്സിന്റെ പുതിയ ഡീസല്‍ വേരിയന്റായ എക്സ് ഇ നിസ്സാന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതോടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാവുന്ന ഡീസല്‍ വേരിയന്റുകളുടെ എണ്ണം നാലായി - എക്സ് ഇ, എക്സ് എല്‍, എക്സ് വി, എക്സ് വി പ്രീമിയം. എക്സ് എല്‍, എക്സ് വി എന്നീ പെട്രോള്‍ വേരിയന്റുകളും ലഭ്യമാണ്.