ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളും സേവനങ്ങളുമായി നിസാന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, May 18, 2020

– ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി പുതിയ കാര്‍ ഫിനാന്‍സ് സ്‌കീമുകള്‍

– പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് സൗകര്യം അവതരിപ്പിച്ചു

കൊച്ചി:  ഉപഭോക്താക്കളുടെ സൗകര്യത്തിനായി പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് സൗകര്യവും പുതിയ കാര്‍ ഫിനാന്‍സ് സ്‌കീമുകളും അവതരിപ്പിച്ച് നിസ്സാന്‍ ഇന്ത്യ.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതികളാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നിസ്സാന്‍ വാഗ്ദാനം ചെയ്യുന്നത്. കാര്‍ ലോണുകളുടെ പേപ്പര്‍ലെസ് പേയ്മെന്റും വനിതകളായ കാര്‍ ലോണ്‍ അപേക്ഷകര്‍ക്ക് പ്രത്യേക ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, മറ്റ് ജോലിയുള്ളവര്‍, സ്വയംതൊഴില്‍,പോലീസ്, കാര്‍ഷിക മേഖല ജീവനക്കാര്‍ എന്നിവര്‍ക്കായുള്ള പ്രൊഫഷണല്‍ അധിഷ്ഠിത സ്‌കീമുകളുമുണ്ട്.

നിലവിലുള്ള കൊവിഡ്19 സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് പിക്ക്അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് സൗകര്യം നിസ്സാന്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ശുചിത്വത്തോടെയുള്ള എന്‍ഡ്ടുഎന്‍ഡ് പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസാണ് നിസ്സാന്‍ വാഗ്ദാനം ചെയ്യുന്നത്. ഡോര്‍ ഹാന്‍ഡിലുകള്‍, ഗിയര്‍ സ്റ്റിക്ക് പോലെയുള്ള വാഹനത്തിന്റെ സ്ഥിരം ടച്ച്പോയിന്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് സാനിറ്റൈസേഷന്‍ പ്രക്രിയിയലുടെ ശുചിത്വമാക്കുന്നു.

വാഹനം ഉപഭോക്താവിന്റെ പക്കല്‍ നിന്നും നിസ്സാന്‍ വര്‍ക്ക് ഷോപ്പിലെത്തിച്ച് സര്‍വീസ് നടത്തി തിരിച്ച് നല്‍കും. ഡ്രൈവര്‍മാര്‍ പൂര്‍ണമായും ശുചിത്വ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സര്‍വീസിന് ശേഷം വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുക.

നിസ്സാന്റെ പാന്‍ഇന്ത്യ നെറ്റ്വര്‍ക്കിലുള്ള എല്ലാ പ്രധാന നഗരങ്ങളിലും പിക്ക്അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് സേവനം ലഭ്യമാണ്. മറ്റ് സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ ഈ സേവനം നേടാന്‍ കഴിയും.

‘ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് നിസാന്‍ ഇന്ത്യ എല്ലായ്പ്പോഴും പുലര്‍ത്തുന്നത്. ഉപഭോക്താക്കളുടെയും ഡീലര്‍മാരുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷക്കുമാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

നൂതന സാമ്പത്തിക പദ്ധതികളും കാര്‍ സര്‍വീസ് ചെയ്യുന്നതിനുള്ള പിക്ക്അപ്പ് ആന്‍ഡ് ഡ്രോപ്പ് സൗകര്യവും ഉള്‍പ്പെടെ, ഓരോ ഘട്ടത്തിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളാണ് നിസ്സാന്‍ ഇന്ത്യ അവതരിപ്പിക്കുന്നത്.

പ്രത്യേകിച്ച് ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇത് വളരെ പ്രധാനമാണ്.’ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിന് നിരവധി സാമ്പത്തിക, ഇന്‍ഷുറന്‍സ് പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇവയില്‍ മെഡിക്കല്‍ അത്യാഹിതങ്ങളിലും (കോവിഡ്19 ഉള്‍പ്പെടെ) തൊഴില്‍ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇ.എം.ഐ അടവിന് ‘ജോബ് ലോസ് പ്രൊട്ടക്ഷന്‍’ പദ്ധതി, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ‘ബയ് നൗ പേ ഫ്രം ജനുവരി 2021’ ഓഫര്‍,യൂസഡ് കാര്‍ ബിസിനസ്സിലെ അവസരങ്ങള്‍ക്ക് ‘സീറോ മൈല്‍ കാര്‍’ പദ്ധതി, ആരോഗ്യ അടിയന്തരാസ്ഥയോ തൊഴില്‍ നഷ്ടമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇ.എം.ഐ പരിരക്ഷക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണ് നിസ്സാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും ബാങ്ക് ഓഫറുകള്‍ക്കുള്ള യോഗ്യതകള്‍ മനസിലാക്കാനും ഉപയോക്താക്കള്‍ക്ക് നിസാന്‍ ഇന്ത്യ ഡീലര്‍മാരുമായി ബന്ധപ്പെടാം.

×