30
Friday September 2022

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനാപകടത്തിലാകുന്നവരുടെ എണ്ണം കൂടുന്നു – നിസാന്‍ സേവ് ലൈഫ് സര്‍വേ

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, January 15, 2019

കൊച്ചി: നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ പുതിയ പഠനത്തില്‍ ഇന്ത്യക്കാര്‍ തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച്ച വരുത്തുന്നതായി കണ്ടെത്തി.

പിന്‍ സീറ്റില്‍ ഇരിക്കുന്ന 91.2 ശതമാനം കുട്ടികളും സീറ്റ് ബെല്‍റ്റോ, ചൈല്‍ഡ് സീറ്റോ ഉപയോഗിക്കാറില്ല. സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം പേരും വാഹനത്തിന്റെ പിന്‍ സീറ്റിലെ ബെല്‍റ്റ് ധരിക്കാതെ അപകടത്തിലാക്കുന്നുവെന്ന് കണ്ടെത്തിയത്.

ഡെല്‍ഹി, മുംബൈ, ബെംഗലൂരു, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ നടത്തിയ നിരീക്ഷണ സര്‍വെയിലും 98 ശതമാനം പേരും പിന്‍സീറ്റിലെ ബെല്‍റ്റ് ധരിക്കുന്നില്ലെന്ന് കണ്ടെത്തി. 70 ശതമാനം ആളുകളും സീറ്റ് ബെല്‍റ്റിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുമ്പോളും ഉപയോഗം വളരെ കുറവാണ്.

ഇന്ത്യന്‍ റോഡുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേര്‍ വ്യക്തമാക്കി. 92.8 ശതമാനം പേര്‍ക്ക് ചൈല്‍ഡ് ഹെല്‍മറ്റിനെക്കുറിച്ച് അവബോധമുണ്ടെങ്കിലും 20.1 ശതമാനം ആളുകള്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്.

2017ല്‍ മാത്രമായി 9408 കുട്ടികള്‍ റോഡപകടത്തില്‍ മരണപ്പെട്ടെന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇതിന് അതീവ പ്രാധാന്യമാണുള്ളത്. ഇന്ത്യന്‍ റോഡുകളില്‍ പ്രതിദിനം 26 കുട്ടികള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ രാജ്യത്തെ നിയമപ്രകാരം പിന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിയമപ്രകാരം നിര്‍ബന്ധമാണെന്ന് അറിയുന്നവര്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 27.7 ശതമാനമേ ഉള്ളൂവെന്നത് മെച്ചപ്പെട്ട നിയമ ബോധവത്കരണത്തിന്റെയും അത് നടപ്പാക്കുന്നതിന്റെ ആവശ്യകതയിലേക്കും വിരല്‍ ചൂണ്ടുന്നു. കുട്ടികള്‍ക്കായി ശക്തമായ റോഡ് സുരക്ഷാ നിയമം വേണമെന്നും സര്‍വേയില്‍ പങ്കെടുത്ത 91.4 ശതമാനം പേരും ആവശ്യപ്പെട്ടു.

ഇന്ത്യയിലെ സീറ്റ് ബെല്‍റ്റ് ഉപയോഗവും കുട്ടികള്‍ക്കുള്ള റോഡ് സുരക്ഷയും എന്ന പഠനം നടത്തിയത് എംഡിആര്‍എ എന്ന റിസര്‍ച്ച് സ്ഥാപനമാണ്. 11 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നായി 6,306 നേരിട്ടുള്ള അഭിമുഖങ്ങളും വിദഗ്ധരുടെ 100 അഭിമുഖങ്ങളും 2 ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഒരു തത്സമയ സ്ഥല നിരീക്ഷണവും നടത്തിയാണ് പഠനം സാധ്യമാക്കിയത്.

More News

തിരുവല്ല:എടത്വ പോസ്റ്റ് ഓഫീസ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കരാർ കഴിഞ്ഞ് 2 മാസമായിട്ടും നിർമ്മാണം ആരംഭിക്കാത്ത അധികൃതരുടെ  അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ഡി.രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദൻ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. […]

കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. പരാതിയിൽ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 […]

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. […]

എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് പ്ലാന്‍ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ ഇല്ല, ഛര്‍ദ്ദിക്കാന്‍ വരും, എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഛര്‍ദ്ദിക്കും എന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ പലതും ഒഴിവാക്കുന്നവരെ നമുക്ക് അറിയുന്നുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും വരാം. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം. മോഷന്‍ സിക്ക്‌നസ്സ് യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ച് പെട്ടെന്ന് തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്‌നസ്സ് എന്ന് […]

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

error: Content is protected !!