‘വയനാട് ജീപ്പേഴ്സ്’ ‘ക്ലബ് ചലഞ്ചിന്റെ’ അഞ്ചാം പതിപ്പിലെ വിജയി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, February 27, 2020

കൊച്ചി:  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സാഹസിക ‘ക്ലബ്ബ് ചലഞ്ച്’ അഞ്ചാം പതിപ്പില്‍ കേരളത്തിലെ ഓഫ് റോഡിംഗ് ക്ലബ്ബായ ‘വയനാട് ജീപ്പേഴ്‌സ്’ കിരീടം നേടി. അഞ്ചു ലക്ഷം രൂപയാണ് സമ്മാനം.

ബാംഗ്‌ളൂര്‍ ഓഫ് റോഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (ബിഒഡിഎ) ആദ്യ റണ്ണര്‍ അപ്പും, ആര്‍ ആന്‍ഡ് ടി ഓഫ് റോഡ് ക്ലബ്ബ് രണ്ടാം റണ്ണര്‍ അപ്പും നേടി. യഥാക്രമം മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും വീതം സമ്മാനവും ഇവര്‍ക്കു ലഭിച്ചു.

രാജ്യത്തെ പതിനഞ്ചു മുന്‍നിര ക്ലബ്ബുകള്‍ ഈ ക്ലബ് ചലഞ്ചില്‍ പങ്കെടുത്തു. ടീം എക്‌സെപന്‍ഡബ്ലെസ്‌ക്ലബ്ബ്, ഡിഒടി, ഈസ്റ്റ് ജയ്‌നിത് അഡ്വഞ്ചര്‍ മോട്ടോര്‍ സ്‌പോര്‍ട്ട്, മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫ് മേഘാലയ, പഞ്ചാബ് ഓഫ് റോഡേഴ്‌സ് ക്ലബ്ബ്,

കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ക്ലബ്, വെര്‍ജ് റേസിംഗ് എക്‌സ്ട്രീം ഓഫ് റോഡേഴ്‌സ്, കെ ആര്‍ഒസി, നോര്‍ത്തേണ്‍ ഇന്ത്യ ഓഫ്‌റോഡ് ക്ലബ്ബ്, കെടിഎം ജീപ്പേഴ്‌സ്, ഫ്‌ളൈവീല്‍ തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ ചലഞ്ചില്‍ പങ്കെടുത്തു.

ഫെബ്രുവരി 22-ന് ആരംഭിച്ച മത്സരം 23-ന് ബംഗളരൂവില്‍ അവസാനിച്ചു. ഈ മത്സരത്തിനിടയില്‍ ഏഴു പ്രതിബന്ധങ്ങളെയായിരുന്നു മത്സരാര്‍ഥികള്‍ക്ക് മറികടക്കേണ്ടിയിരുന്നത്. സ്ട്രാപ്‌സ് ഓഫ് ഗോഡ,് ഡ്രാഗ് റേസ്, ടഗ് ഓഫ് വാര്‍ തുടങ്ങിയ തടസങ്ങള്‍ ഈ വര്‍ഷം പുതിയതായി ഉള്‍പ്പെടുത്തിയവയാണ്.

×