വാഗണ്‍ ആറിന് പുതിയ പതിപ്പ് വരുന്നു; ഈ വർഷം ഡിസംബറിൽ പുതിയ തലമുറ മോഡൽ അവതരിപ്പിക്കും

author-image
ടെക് ഡസ്ക്
New Update

publive-image

ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന് പുതിയ പതിപ്പ് വരുന്നതായി റിപ്പോര്‍ട്ട്. ഈ വർഷം ഡിസംബറിൽ പുതിയ തലമുറ മോഡൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ ആറാം തലമുറ വാഗണ്‍ ആറാണ് ജാപ്പനീസ് വിപണിയില്‍ ഉള്ളത്. 2003 മുതൽ ജപ്പാനിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണിത്. ആറാം തലമുറ വാഗൺആർ 2017 -ൽ ആണ് ജപ്പാനിൽ അവതരിപ്പിക്കുന്നത്.

Advertisment

ഏഴാം തലമുറ വാഗൺആറിൽ എക്സ്റ്റീരിയറുകൾ വലിയൊരു നവീകരണത്തിന് വിധേയമായേക്കാം. ഫ്രണ്ട് ഫാസിയയ്ക്ക് ഇപ്പോൾ കൂടുതൽ കർവ്വി പ്രൊഫൈൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കാറിന് മനോഹരമായ രൂപവും ഭാവവും നൽകുന്നു. ബോണറ്റ്, ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ, എയർ ഡാം എന്നിവയുൾപ്പെടെ മിക്ക ഘടകങ്ങളും പുതുക്കും.

സൈഡ് പ്രൊഫൈൽ പരിചിതമായി കാണപ്പെടുന്നു, പക്ഷേ ഇതിന് വീലുകൾക്ക് മുകളിൽ പുതിയ സ്ക്വയർഡ് ഗ്രൂവുകൾ ലഭിക്കുന്നു. ഡോർ പാനലുകൾ പരന്നതായി കാണപ്പെടുന്നു. കൂടാതെ നിലവിലുള്ള മോഡലിൽ കാണാവുന്ന പ്രമുഖ ക്യാരക്ടർ ലൈനുകൾ ഇതിലില്ല. പുതിയ വാഗൺആറിന് ഒരു പുതിയ സെറ്റ് അലോയി വീലുകളും ലഭിക്കുന്നു.

കൂടാതെ പിന്നിൽ, ഹാച്ചിന് പുതിയ ടെയിൽ ലൈറ്റുകളും ലഭിക്കും. ന്യൂ-ജെൻ വാഗൺആറിനായി സുസുക്കി ചില പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴത്തെ രൂപത്തിൽ, ആക്ടീവ് യെല്ലോ, ഫീനിക്സ് റെഡ് പേൾ, ബ്ലിസ്ക് ബ്ലൂ മെറ്റാലിക്, അർബൻ ബ്രൗൺ പേൾ മെറ്റാലിക്, ബ്ലൂയിഷ് ബ്ലാക്ക് പേൾ, മൂൺലൈറ്റ് വയലറ്റ് പേൾ മെറ്റാലിക് എന്നിങ്ങനെ നിരവധി കളർ ഓപ്ഷനുകളിലാണ് വാഗൺആർ വാഗ്ദാനം ചെയ്യുന്നത്. ഈ കളർ ഓപ്ഷനുകൾ ഇന്ത്യ-സ്പെക്ക് മാരുതി വാഗൺആറിന് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

auto
Advertisment