ഫുൾ ചാ‍ർജ്ജിൽ 100 കിലോമീറ്റ‍ർ, രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറങ്ങി

New Update
ELECRIC SCOOTTAR

കൊച്ചി : ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്‍ട്രിക് സ്‍കൂട്ടറായ നൈറ്റ്+ പുറത്തിറക്കി. വിലക്കുറവ് മാത്രമല്ല, ഇതുവരെ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും ഈ സ്‍കൂട്ടറിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ ബജറ്റിൽ മികച്ച പ്രകടനം ആഗ്രഹിക്കുന്ന റൈഡർമാരെ മനസിൽവച്ചാണ് നൈറ്റ്+ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി നിലനിർത്തിയിരിക്കുന്നു.

Advertisment


ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നീക്കം ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ സ്‍മാർട്ട് സവിശേഷതകൾ ജെല്ലോ ഇലക്ട്രിക് നൈറ്റ് + ൽ നൽകിയിട്ടുണ്ട്. ദൈനംദിന റൈഡിംഗും നഗര സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ സവിശേഷതകളെല്ലാം നൽകിയിരിക്കുന്നത്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫിനിഷ് എന്നിവയുൾപ്പെടെ 6 ആകർഷകമായ കളർ ഓപ്ഷനുകളിലാണ് സ്‍കൂട്ടർ പുറത്തിറക്കിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.

പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ സ്‍കൂട്ടറിന് 1.8kWh പോർട്ടബിൾ എൽഎഫ്‍പി ബാറ്ററി ലഭിക്കുന്നു. ഇത് 100 കിലോമീറ്റർ യഥാർത്ഥ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണ്. 2025 ഓഗസ്റ്റ് 20 മുതൽ സ്‍കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. രാജ്യത്തുടനീളമുള്ള സെലോ ഡീലർഷിപ്പുകളിൽ ഇതിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.

Advertisment