മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെയും ഗുജറാത്ത് സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമായ ഗ്രോമാക്സ് അഗ്രി എക്യുപ്മെന്‍റ്ന് 25 വയസ്; 5 പുതിയ ട്രാക്ടര്‍ മോഡലുകള്‍ അവതരിപ്പിച്ച് കമ്പനി

New Update
mahindra nmn

കൊച്ചി:  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെയും ഗുജറാത്ത് സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമായ ഗ്രോമാക്സ് അഗ്രി എക്യുപ്മെന്‍റ് ലിമിറ്റഡ് (മുമ്പ് മഹീന്ദ്ര ഗുജറാത്ത് ട്രാക്ടര്‍ ലിമിറ്റഡ്) അതിന്‍റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നു.

Advertisment

മഹീന്ദ്ര ഗുജറാത്ത് ട്രാക്ടര്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും 1999 ല്‍ മഹീന്ദ്ര കമ്പനിയില്‍ ഒരു പ്രധാന ഓഹരി സ്വന്തമാക്കുകയും 2017 ല്‍ ഗ്രോമാക്സ് അഗ്രി എക്യുപ്മെന്‍റ് ലിമിറ്റഡ് എന്ന പുതിയ  ചെയ്യുകയും ചെയ്തു.


 കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഗ്രോമാക്സ് അതിന്‍റെ ട്രാക്ടര്‍ ശ്രേണി വെറും 4 ട്രാക്ടര്‍ മോഡലുകളില്‍ നിന്ന് 40 ലധികം വേരിയന്‍റുകളിലേക്ക് വികസിപ്പിച്ചു


കമ്പനിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രോമാക്സ് പുതിയ 4 ഡബ്ല്യുഡി ട്രാക്ടര്‍ മോഡലുകളായ ട്രാക്സ്റ്റാര്‍ 525, ട്രാക്സ്റ്റാര്‍ 536 എന്നിവ പുറത്തിറക്കി.


കാര്‍ഷിക വിഭാഗത്തിന്‍റെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 24 എച്ച്പി, 31 എച്ച്പി, 36 എച്ച്പി വിഭാഗങ്ങളില്‍ പുതിയ 2ഡബ്ല്യുഡി ട്രാക്ടര്‍ വേരിയന്‍റുകള്‍ പുറത്തിറക്കി.. യുവ കര്‍ഷകരെ ആകര്‍ഷിക്കുന്നതിനും വൈവിധ്യമാര്‍ന്നതുമായ, കാവി, കറുപ്പ് നിറങ്ങളിലുള്ള ട്രാക്ടറുകളും ഗ്രോമാക്സ് അവതരിപ്പിച്ചു.

Advertisment