/sathyam/media/media_files/SYYys4yCZVtXwm1WGw6N.jpeg)
പലപ്പോഴും ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അപകടങ്ങൾ നിരന്തരം ആവര്‍ത്തിക്കുമ്പോഴും അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാകുന്നില്ല എന്നതാണ് കണക്കുകൾ പറയുന്നത്. ഇത്തരത്തിൽ അശ്രദ്ധ മൂലം ഉണ്ടാകുന്ന പ്രധാന അപകടസാധ്യതയാണ് ബ്ലൈൻഡ് സ്പോട്ടുകൾ.
ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോൾ അവര്‍ക്ക് കാണാനാകാത്ത പ്രദേശമാണ് അപകടക്കെണിയാകുന്നത്. ഇത് സംബന്ധിച്ച് ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് കേരള മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റ്. എംവിഡി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ബ്ലൈൻഡ് സ്പോട്ടുകളെ കുറിച്ച് വിശദമായി പ്രതിവാദിക്കുന്നുണ്ട്.
ബ്ലൈൻഡ് സ്പോട്ട് എന്നാൽ വാഹനത്തിന് ചുറ്റും ഡ്രൈവർക്ക് നോക്കുമ്പോൾ നിരീക്ഷിക്കാൻ കഴിയാത്ത പ്രദേശമാണ്. ആ സ്ഥലത്ത് ഉള്ള ആളുകൾ, വസ്തുക്കൾ, വാഹനങ്ങൾ എന്നിവ ഡ്രൈവർക്ക് കണ്ണാടിയിലൂടെയോ അല്ലെങ്കിൽ നേരിട്ടോ കാണാൻ സാധിക്കില്ല. അപകട സാധ്യത ഒഴിവാക്കാൻ നിങ്ങളുടെ കാറിൻ്റെ ബ്ലൈൻഡ് സ്പോട്ടുകൾ പരിശോധിക്കേണ്ടതുണ്ട്.
ഒരു സൈക്ലിസ്റ്റ്,ഒരു മോട്ടോർ സൈക്കിൾ, ചിലപ്പോൾ ഒരു കാറിനെ പ്പോലും മുഴുവനായി ബ്ലൈൻഡ് സ്പോട്ടുകൾക്ക് മറയ്ക്കാൻ കഴിയും.അതുകൊണ്ടാണ് ബ്ലൈൻഡ് സ്പോട്ടുകൾ പരിശോധിക്കേണ്ടത്. ബ്ലൈൻഡ് സ്പോട്ടുകൾ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ഒരു ബ്ലൈൻഡ് സ്പോട്ട് പരിശോധിക്കുന്നത് ഏത് ദിശയിലേക്കാണോ പോകുന്നത് അതനുസരിച്ചു ഡ്രൈവർ അവരുടെ തോളിന് മുകളിലൂടെ ഇടത്തോട്ടോ വലത്തോട്ടോ നോക്കിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us