/sathyam/media/media_files/AqE0MHBPXrsSDnRvaaXI.jpeg)
കഴിഞ്ഞ വർഷം അവസാനത്തോടെ DB12 സ്‌പോർട്‌സ് കാർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ കാറിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ഡെലിവറിയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇത് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ ആസ്റ്റൺ മാർട്ടിൻ DB12 സ്‌പോർട്‌സ് കാർ പോർഷെ 911 ടർബോ എസ്, ഫെരാരി റോമ, ലംബോർഗിനി ഉറസ് എന്നിവയ്‌ക്കൊപ്പം ദീപീന്ദർ ഗോയലിൻ്റെ ഗാരേജിൽ ചേരുന്നു.
പുതുതായി ലോഞ്ച് ചെയ്ത ആസ്റ്റൺ മാർട്ടിൻ DB12 സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയാണ് ദീപീന്ദർ ഗോയൽ. പുതിയ സ്‌പോർട്‌സ് കാറിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. റേസിംഗ് ഗ്രീൻ നിറമാണ് ഗോയൽ തിരഞ്ഞെടുത്തത്. ആസ്റ്റൺ മാർട്ടിനായി ഡയമണ്ട് കട്ട് ഫിനിഷുള്ള 21 ഇഞ്ച് അലോയ് വീലുകളും സൊമാറ്റോ സിഇഒ തിരഞ്ഞെടുത്തു.
ആസ്റ്റൺ മാർട്ടിൻ DB12 ന് കരുത്ത് പകരുന്നത് മെഴ്‌സിഡസ് ബെൻസിൽ നിന്ന് ഉത്ഭവിച്ച 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ്. ഈ എഞ്ചിൻ ഏകദേശം 680 PS പവറും 800 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്‍മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. ദീപീന്ദർ ഗോയലിൻ്റെ ആസ്റ്റൺ മാർട്ടിൻ DB12 ന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ വെറും 3.5 സെക്കൻഡിനുള്ളിൽ കുതിക്കാൻ കഴിയും.
DB11 നെ അപേക്ഷിച്ച് ഈ കാർ 80% വരെ പുതിയതാണെന്ന് ആസ്റ്റൺ മാർട്ടിൻ അവകാശപ്പെടുന്നു. അതായത്, അതിൽ ഭൂരിഭാഗവും പുതിയതും പുതുക്കിയതുമാണ്. എന്നിരുന്നാലും, പഴയ ഐഡൻ്റിറ്റി നിലനിർത്തിക്കൊണ്ടുതന്നെ, അതിൻ്റെ ഡിസൈൻ DB11 ന് സമാനമാണ്. എന്നിട്ടും, പുതിയ ഗ്രിൽ ഇതിനെ സവിശേഷമാക്കുകയും പഴയ വാഹനത്തിൽ നിന്ന് വ്യത്യസ്തമാക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us