കൊച്ചി: വാണിജ്യ വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ആസ്‌ട്രോ മോട്ടോഴ്സ് പൂനെയില്‍ നടന്ന ഇവി എക്സ്പോയില്‍ എല്‍5 കാര്‍ഗോ, പാസഞ്ചര്‍ വിഭാഗത്തില്‍ രണ്ട് മുന്‍നിര ഉല്‍പ്പന്നങ്ങളായ നവ്യ, നോവ എന്നിവ പുറത്തിറക്കി.
ഇന്ത്യയിലെ ആദ്യത്തെ ഗിയര്‍ ചെയ്ത ഇലക്ട്രിക് വാണിജ്യ ത്രീ വീലറാണ് ആസ്‌ട്രോ നവ്യ. ഉയര്‍ന്ന പ്രകടനമുള്ള മോട്ടോര്‍, ബാറ്ററി, ഗിയര്‍ബോക്‌സ് എന്നിവയുടെ സവിശേഷമായ സംയോജനം പേലോഡ്, ബാറ്ററി ഉപയോഗം, ആയുസ്സ്, മോശം റോഡുകളിലെ വാഹന പ്രകടനം, സ്റ്റോപ്പ്-ഗോ ട്രാഫിക്, ഉയര്‍ന്ന പ്രദേശങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ്.
ബ്രാന്‍ഡിന്റെ ജനപ്രിയ മോഡലായ ആസ്‌ട്രോ നോവ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും സ്ഥലവും പ്രദാനം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പാസഞ്ചര്‍ ഓട്ടോ റിക്ഷയാണ്.
ആസ്‌ട്രോയുടെ ആദ്യ വാണിജ്യ ഉല്‍പ്പന്നമായ ഗിയര്‍ഡ് ഇലക്ട്രിക് എല്‍5 കാര്‍ഗോ വാഹനത്തിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും. ജൂലൈയില്‍ ലോഞ്ച് ചെയ്യുന്നതിനായി എല്‍5 പാസഞ്ചര്‍ വേരിയന്റ് ഹോമോലോഗേഷന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഒക്ടോബറില്‍ എല്‍3 കാര്‍ഗോ, പാസഞ്ചര്‍ വാഹനങ്ങള്‍ ലോഞ്ച് ചെയ്യുമെന്ന് ആസ്‌ട്രോ മോട്ടോഴ്സിന്റെ സ്ഥാപകനും സിഇഒയുമായ വിതാന്‍ ജഗദ പറഞ്ഞു.