ഏഥർ എനർജി ആതർ റിസ്‌ത എന്ന പേരിൽ പുതിയ ഫാമിലി ഇ സ്‌കൂട്ടർ പുറത്തിറക്കാനൊരുങ്ങുന്നു

ഈ കുടുംബാധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടർ ടിവിഎസ് ഐക്യൂബിന്‍റെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. അതേസമയം ഒല S1-നോട് മത്സരിക്കുന്ന ഒരു സ്‌പോർട്ടി ഇ-സ്‌കൂട്ടറായിട്ടാണ് ആതർ 450 സ്ഥാനം പിടിച്ചിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിന് പരന്നതും ഇടമുള്ളതുമായ ഫ്ലോർബോർഡ് ഉണ്ട്.

author-image
ടെക് ഡസ്ക്
New Update
lkojiughj

ഏഥർ എനർജി അടുത്തിടെ 450X ഇ-സ്‍കൂട്ടറിന്‍റെ പുതിയ സ്പോർട്ടിയർ വേരിയന്‍റ് അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചു. ആതർ റിസ്‌ത എന്ന പേരിൽ ഒരു പുതിയ ഫാമിലി ഇ-സ്‌കൂട്ടറും കമ്പനി തയ്യാറാക്കുന്നുണ്ട്. റിസ്‌ത ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. പുതിയ ടീസർ ആതർ റിസ്റ്റയുടെ മൊത്തത്തിലുള്ള സിലൗറ്റ് വെളിപ്പെടുത്തുന്നു.

Advertisment

ഈ കുടുംബാധിഷ്ഠിത ഇലക്ട്രിക് സ്‌കൂട്ടർ ടിവിഎസ് ഐക്യൂബിന്‍റെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. അതേസമയം ഒല S1-നോട് മത്സരിക്കുന്ന ഒരു സ്‌പോർട്ടി ഇ-സ്‌കൂട്ടറായിട്ടാണ് ആതർ 450 സ്ഥാനം പിടിച്ചിരിക്കുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിന് പരന്നതും ഇടമുള്ളതുമായ ഫ്ലോർബോർഡ് ഉണ്ട്. ഇരുവശങ്ങളിലും 12 ഇഞ്ച് വീലുകളായിരിക്കും ഏതർ റിസ്‌റ്റയിൽ ഉണ്ടാവുക. ആതർ എനർജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്ത ഒല എസ് 1 സീറ്റിന് തൊട്ടടുത്തുള്ള റിസ്റ്റയുടെ സീറ്റിന്‍റെ ചിത്രം പുറത്തുവിട്ടു.

റിസ്‌തയ്ക്ക് അസാധാരണമായ നീളമുള്ള സീറ്റ് ഉണ്ടെന്ന് ടീസർ വ്യക്തമാക്കുന്നു. അത് കൂടുതൽ സൗകര്യപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇരിപ്പിടത്തിന് പിലിയണിന് ചെറിയൊരു പടി കൂടിയുണ്ട്. അത് വളരെ വലുതും വിശാലവുമായി തോന്നുന്നു. റിസ്‌ത ഇലക്ട്രിക് സ്‌കൂട്ടറിലൂടെ സുഖത്തിലും സുരക്ഷയിലും വലിയ കുതിച്ചുചാട്ടം നടത്തുമെന്ന് ആതർ അവകാശപ്പെടുന്നു.

ഐക്യൂൽ ലഭ്യമായ ഹബ് മൗണ്ടഡ് മോട്ടോറിനൊപ്പമല്ല, മിഡ്-മൗണ്ടഡ് മോട്ടോറിലാണ് ഇലക്ട്രിക് സ്‍കൂട്ടർ വരുന്നത്. ഇ-സ്‌കൂട്ടറിന് തിരശ്ചീനമായ ബാർ-ടൈപ്പ് ഹെഡ്‌ലൈറ്റും ടെയിൽ-ലാമ്പും ഉണ്ട്. വലിയ ഗ്രാബ് ഹാൻഡിലും ലളിതമായ റിയർ വ്യൂ മിററുകളും ലഭിക്കുന്നു.  ഇലക്ട്രിക് സ്കൂട്ടറിൽ 3.7kWh ബാറ്ററി പായ്ക്ക് ഘടിപ്പിക്കാൻ സാധ്യതയുണ്ട്. അത്  450X-ൽ വാഗ്ദാനം ചെയ്യതാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്ററിലധികം സഞ്ചരിക്കാൻ സാധ്യതയുണ്ട്. 

ather-rizta-electric-scooter-seat-teased
Advertisment