Advertisment

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ഇന്ത്യയുടെ വിൽപ്പനയിൽ വൻ വർധനവ്

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓഡി ക്യു3 സ്‌പോർട്ട്ബാക്ക്, ക്യു8 ഇ-ട്രോൺ, ക്യു8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് എന്നിവ കമ്പനിയുടെ വിൽപ്പനയിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. ഓരോ നാല് ഉപഭോക്താക്കളിൽ ഒരാൾ രണ്ടാം തവണയും ഔഡി വാങ്ങിയതായി കമ്പനി വെളിപ്പെടുത്തി.

author-image
ടെക് ഡസ്ക്
New Update
juyghuijo

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ഇന്ത്യയുടെ വിൽപ്പനയിൽ വൻ വർധനവ്. 7,931 യൂണിറ്റ് കാറുകളാണ് ഓഡി ഇന്ത്യ കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റഴിച്ചത്. ഔഡി ഇന്ത്യയുടെ വിൽപന വാർഷികാടിസ്ഥാനത്തിൽ 89 ശതമാനം വർദ്ധിച്ചു. 2015ന് ശേഷം ഇന്ത്യയിൽ ഓഡി കാറുകളുടെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓഡി ക്യു3 സ്‌പോർട്ട്ബാക്ക്, ക്യു8 ഇ-ട്രോൺ, ക്യു8 ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് എന്നിവ കമ്പനിയുടെ വിൽപ്പനയിൽ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്.

Advertisment

ഓരോ നാല് ഉപഭോക്താക്കളിൽ ഒരാൾ രണ്ടാം തവണയും ഔഡി വാങ്ങിയതായി കമ്പനി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം നാലാം പാദത്തിലാണ് ഔഡി ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത്. 2023 മൂന്നാം പാദത്തിൽ ഔഡി ഇന്ത്യ മൊത്തം 2,401 യൂണിറ്റ് കാറുകൾ റീട്ടെയിൽ ചെയ്‍തു. ഇക്കാലയളവിൽ കാർ വിൽപ്പനയിൽ പ്രതിവർഷം 94 ശതമാനം വർധനയുണ്ടായി.

കമ്പനിയുടെ എസ്‌യുവി ശ്രേണിയുടെ വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 174 ശതമാനം വർദ്ധിച്ചതായി ഔഡി ഇന്ത്യ പറയുന്നു. അതേസമയം ഇ-ട്രോൺ ശ്രേണി ഉൾപ്പെടെയുള്ള പെർഫോമൻസ് ലൈഫ്‌സ്‌റ്റൈൽ കാറുകളുടെ വിൽപ്പനയും 40 ശതമാനം വർദ്ധിച്ചു. ഇന്ത്യയിലെ നാലാമത്തെ വാങ്ങുന്നയാൾ ഔഡിയുടെ ആവർത്തിച്ചുള്ള ഉപഭോക്താവാണെന്ന് കമ്പനി വെളിപ്പെടുത്തി.

2023 തങ്ങൾക്ക് വിജയകരമായ വർഷമാണെന്നും വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയ്ക്ക് ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നുവെന്നും ഔഡി ഇന്ത്യയുടെ മേധാവി ധില്ലൻ ബൽവീർ സിംഗ് ധില്ലൺ പറഞ്ഞു. 2023 അവസാനത്തോടെ, ഷോറൂമുകളും വർക്ക് ഷോപ്പുകളും ഉൾപ്പെടെ രാജ്യത്തുടനീളം 64 ടച്ച് പോയിന്റുകൾ ഔഡിക്ക് ഉണ്ടാകും. കൂടാതെ, രാജ്യത്തുടനീളമുള്ള ഔഡി അംഗീകൃത ഷോറൂമുകളുടെ എണ്ണം 25 ആയി ഉയർന്നു.

audi-india increased growth in sale
Advertisment