മഹീന്ദ്ര എക്സ്യുവി 700ന്റെ ഓട്ടോ ഡിസ്കണക്റ്റ് പ്രശ്നം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിന് ഒടുവിൽ മറുപടി ലഭിച്ചത് 10 മാസങ്ങൾക്ക് ശേഷം. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള മെയിലുകൾക്കാണ് കമ്പനി മറുപടി നൽകിയിരിക്കുന്നത്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനം ഒന്നിലധികം ബാഹ്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതാണെന്നും പ്രശ്നം പരിഹരിക്കാനാവുന്നതല്ലെന്നുമാണ് കമ്പനിയുടെ മറുപടി.
കാർ വീണ്ടും സർവീസ് സെന്ററിലേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്ന തൃപ്തികരമല്ലാത്ത മറുപടിയാണ് കമ്പനിയിൽ നിന്നും ലഭിച്ചതെന്നും ഉപഭോക്താവ് വ്യക്തമാക്കുന്നു.
ബൈൻഡിംഗ് സ്ഥിരമായ പരിഹാരമല്ലെന്നും കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നുംമഹീന്ദ്ര ചെയ്തതെന്നും ആക്ഷേപമുണ്ട്.