Advertisment

രണ്ട് വർഷത്തിനകം സ്കോഡ ഇന്ത്യ ഒരു ലക്ഷത്തിലേറെ കാറുകൾ വിറ്റു

New Update
8

മുംബൈ: 2022 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് ഒരു ലക്ഷത്തിലേറെ സ്കോഡ കാറുകൾ വിൽപനയായി. ഇന്ത്യയിൽ രൂപകൽപന ചെയ്ത് ഉൽപാദിപ്പിച്ച കുഷാഖും സ്ലാവിയയുമാണ് ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഈ നാഴികക്കല്ല് പിന്നിടാൻ  സ്കോഡയെ സഹായിച്ചത്.

മുൻപ് ഒരുലക്ഷം കാറുകൾ വിൽക്കാൻ ആറ് വർഷമെടുത്ത  സ്ഥാനത്ത് രണ്ട് വർഷം കൊണ്ട്  ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. 2022 സ്കോഡയെ സംബന്ധിച്ചേടത്തോളം ഇന്ത്യയിലെ ഏറ്റവും  മികച്ച വർഷമായിരുന്നു. കുഷാഖും സ്ലാവിയയുംവിപണിയിലെത്തിയതിന് പിന്നാലെയാണിത്. 

കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 48,875 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചുവെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു.

Advertisment