ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ മോട്ടോഴ്‌സ്

New Update
tata

മുംബൈ- പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റമോട്ടോഴ്‌സ് വാഹനശ്രേണിയിലെ ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ  ഇലക്ട്രിക് വാഹനശൃംഖലയായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് (ടി.പി.ഇ.എം.) ഉപഭോക്താക്കള്‍ക്കായി ഈ വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളായ നെക്‌സണിന്റെയും ടിയാഗോയുടെയും വിലയില്‍ ഈ കുറവ് പ്രതിഫലിക്കും.  

Advertisment

പ്രത്യേകതകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രത്യേകതകളുള്ള ഇലക്ട്രിക്ക് വെഹിക്കിള്‍ എന്നറിയപ്പെടുന്ന നെക്‌സണിന്  വിലയില്‍ 1.2 ലക്ഷം രൂപ വരെ കുറവ് ലഭിക്കും.
ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടിയാഗോ ഇലക്ട്രിക്കിന് വിലയില്‍ 70,000 രൂപ വരെ കുറവ് ലഭിക്കും. ഇതിന്റെ ബേസ് മോഡലിന്റെ വില 7.99 ലക്ഷമാണ്. 
അടുത്തിടെയായി വിപണിയില്‍ അവതരിപ്പിച്ച പഞ്ച് ഇലക്ട്രിക്കിന്റെ ഉദ്ഘാടന ഓഫറുകള്‍ തുടരും.

Advertisment