Advertisment

വോള്‍വൊ ഇലക്ട്രിക് സി40 റിചാര്‍ജിന് മികച്ച പ്രതികരണം

New Update
3

കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ രണ്ടാമത്തെ പൂര്‍ണ വൈദ്യുത കാര്‍ സി40 റീചാര്‍ജിന് വിപണിയില്‍ മികച്ച പ്രതികരണം. ലോഞ്ച് ചെയ്ത് ആദ്യ മാസത്തിനുള്ളില്‍ തന്നെ 100 കാറുകളുടെ ബുക്കിംഗ് പിന്നിട്ടു. വോള്‍വൊ സി 40 റീചാര്‍ജ് ആമുഖ വിലയില്‍ വിപണിയെ അത്ഭുതപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രാരംഭ വില ഘട്ടം അവസാനിച്ചു. എക്സ് ഷോറൂം വില ഇപ്പോള്‍ 62.95 ലക്ഷമായി പരിഷ്‌കരിച്ചു.

ഒറ്റ ചാര്‍ജില്‍ ഐസിഎടി ടെസ്റ്റിംഗ് പ്രകാരം 418 കീ.മീ.സെ.- 550 കീ.മീ.സെ. എക്‌സി40ക്ക് ലഭ്യമാണ്. 11 കിലോവാട്ട് ചാര്‍ജറാണുള്ളത്. സുരക്ഷാ ഫീച്ചറുകളുടെ സമഗ്രമായ സ്യൂട്ട്, ആഡംബരം, ട്രെന്‍ഡി ഡിസൈന്‍ എന്നിവയും സി 40 റീചാര്‍ജിനെ ആകര്‍ഷകമാക്കുന്നു. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനിയുടെ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന വോള്‍വോയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇവി മോഡലാണ് സി 40 റീചാര്‍ജ്.  കമ്പനി നേരിട്ട് ഓണ്‍ലൈനിലാണ് വില്‍പ്പന. റീഫണ്ട് ചെയ്യാവുന്ന 1,00,000 രൂപ നിക്ഷേപിച്ച് ബുക്കിംഗുകള്‍ നടത്താം.

71 റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് നിര്‍മ്മിക്കുന്ന ഫ്‌ലോര്‍ കാര്‍പെറ്റ് സെറ്റ്, വനമാലിന്യം, വൈന്‍ കോര്‍ക്കുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച ഇന്റീരിയര്‍ തുടങ്ങിയവ വഴി വോള്‍വൊ അതിന്റെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതായി വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. 

Advertisment