ബജാജ് ഓട്ടോ ഇന്ത്യൻ വിപണിയിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളിൽ പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ട്. 2025 ഓടെ സിഎൻജി ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ബജാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2024 ജൂണിൽ സിഎൻജി ബൈക്ക് വിപണിയിൽ അവതരിപ്പിക്കുമെന്ന് ബജാജ് ഇപ്പോൾ സ്ഥിരീകരിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്കും ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളും ആയിരിക്കും ഇത്. ബജാജ് രാജ്യത്തെ ആദ്യത്തെ സിഎൻജി ബൈക്കിൻ്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ബജാജ് സിഎൻജി ബൈക്ക് പരീക്ഷണം നടത്തുന്നു, വരാനിരിക്കുന്ന മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള സുപ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു.
നീളമുള്ളതും പരന്നതുമായ സീറ്റും അടിസ്ഥാന സവിശേഷതകളും ഉള്ള ഒരു സാധാരണ കമ്മ്യൂട്ടർ മോഡൽ പോലെയാണ് ഇത് കാണപ്പെടുന്നത്. ഇന്ധന ടാങ്കിൻ്റെ വിസ്തീർണ്ണം ചെറുതായി തോന്നുന്നു. അതിനാൽ ബജാജ് എങ്ങനെ സിഎൻജി ടാങ്കിനെ ബൈക്കിൻ്റെ രൂപകൽപ്പനയിൽ ഉൾക്കൊള്ളിക്കുമെന്ന് വ്യക്തമല്ല. വരാനിരിക്കുന്ന സിഎൻജി പവർ ബൈക്കിൻ്റെ എഞ്ചിൻ ശേഷിയും മറ്റും ഇതുവരെ അറിവായിട്ടില്ല.
എന്നിരുന്നാലും ഇത് ഏകദേശം 110 സിസി അല്ലെങ്കിൽ 125 സിസി ആയിരിക്കാനാണ് സാധ്യത. സിഎൻജിയിൽ പ്രവർത്തിക്കുന്ന ഈ മോട്ടോർസൈക്കിൾ ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകരിക്കുമെന്നാണ് ബജാജ് ലക്ഷ്യമിടുന്നത്. ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങളുടെ വികസനം സൂചിപ്പിക്കുന്ന ഗ്ലൈഡർ, മാരത്തൺ, ട്രെക്കർ, ഫ്രീഡം എന്നീ നാല് പുതിയ പേരുകൾ ബജാജ് അടുത്തിടെ ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ട്.