മികച്ച ഇലക്ട്രിക് സ്കൂട്ടറുകളുടെ സവിശേഷതകൾ പരിചയപ്പെടാം

പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ലാഭകരമാണ്. ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ എല്ലാവരും ആദ്യം ശ്രദ്ധിക്കുക എത്ര റേഞ്ച് ലഭിക്കും എന്ന കാര്യമായിരിക്കും

author-image
ടെക് ഡസ്ക്
New Update
uytye4waxfgvjkjjhg

ഇലക്ട്രിക് സ്കൂട്ടറുകൾ (Electric Scooters) സജീവമാവുകയാണ്. പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ലാഭകരമാണ്. ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ എല്ലാവരും ആദ്യം ശ്രദ്ധിക്കുക എത്ര റേഞ്ച് ലഭിക്കും എന്ന കാര്യമായിരിക്കും. ദിവസവും 125 കിലോമീറ്റർ വരെ ഓടാനുള്ള ആളുകളാണ് നിങ്ങളെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഇലക്ട്രിക് സ്കൂട്ടറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ സിമ്പിൾ, ഒല, ഹീറോ, ഏഥർ, ഒകിനാവ തുടങ്ങിയ ബ്രാന്റുകളുടെ സ്കൂട്ടറുകൾ ഉൾപ്പെടുന്നു.

Advertisment

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി നിർമ്മാതാക്കളായ സിമ്പിൾ എനർജി 2023 മെയ് മാസത്തിലാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. 1.45 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയുള്ള സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിൽ 5 kWh ലിഥിയം-അയൺ ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. 212 കിലോമീറ്റർ ഐഡിസി സർട്ടിഫൈഡ് റേഞ്ചാണ് ഈ സ്കൂട്ടറിനുള്ളത്. ഇത്രയും ദൂരം ഓടിയാൽ പോലും 6 ശതമാനം ബാറ്ററി ബാക്കിയുണ്ടാവുകയും ചെയ്യും.

ഇന്ത്യയിലെ ജനപ്രിയ സ്കൂട്ടറുകളിലൊന്നായ ഒല (ola) എസ്1 പ്രോ ഒറ്റ ചാർജിൽ 181 കിലോമീറ്റർ റേഞ്ച് നൽകുന്നുണ്ട്. 4-kWh ലിഥിയം-അയൺ ബാറ്ററിയാണ് ഈ സ്കൂട്ടറിൽ കമ്പനി നൽകിയിട്ടുള്ളത്. 8.5 kW മോട്ടോറാണ് സ്കൂട്ടർ ഉപയോഗിക്കുന്നത്. 115 കിലോമീറ്റർ പരമാവധി വേഗതയാണ് ഒറ്റ ഒല എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടർ നൽകുന്നത്. ഈ സ്കൂട്ടറിന് ഇന്ത്യൻ വിപണിയിൽ 1.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. മികച്ച റേഞ്ചും പെർഫോമൻസുമുള്ള ഇലക്ട്രിക് സ്കൂട്ടർ തിരയുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.

ഹീറോ വിഡ വി1 (VidaV1) ഇലക്ട്രിക് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഹീറോ വിഡ വി1 പ്ലസ്, പ്രോ, എന്നിവയാണ് ഈ വേരിയന്റുകൾ. പ്ലസ് വേരിയന്റിന് 1.45 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പ്രോ വേരിയന്റിന് 1.59 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്. ഹീറോ വിഡ വി1 പ്ലസ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് നൽകുന്നത് 3.44 kWh ലി-അയൺ ബാറ്ററിയാണ്. ഓരോ ചാർജിനും 142 കിലോമീറ്റർ റേഞ്ചും ഇത് നൽകുന്നു. പ്രോ വേരിയന്റിൽ 3.94 kWh ലിഥിയം-അയൺ ബാറ്ററിയാണുള്ളത്. ഈ ബാറ്ററി 165 കിലോമീറ്റർ റേഞ്ച് നൽകുന്നു.

ഏഥർ 450എക്സ് ജെൻ (Ather) ഇലക്ട്രിക് സ്കൂട്ടറിൽ 3.7 kWh ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഓരോ ചാർജിനും 146 കിലോമീറ്റർ എന്ന സർട്ടിഫൈഡ് റേഞ്ചാണ് ഈ വാഹനം നൽകുന്നത്. 3.3 സെക്കൻഡിൽ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറിന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നും സ്കൂട്ടറിന്റെ പരമാവധി വേഗത 90 കിലോമീറ്ററാണ് എന്നും ഏഥർ അവകാശപ്പെടുന്നു. ഏഥർ 450എക്സ് ജെൻ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 1.46 ലക്ഷം രൂപ മുതലാണ്.

ola Electric Scooters Ather VidaV1
Advertisment