/sathyam/media/media_files/HsY6APjSCq5ndJ9430RD.jpeg)
വിവിധ നിർമ്മാതാക്കൾ ഇടയ്ക്കിടെ അവരുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നു. എന്നിരുന്നാലും, പണത്തിന് മൂല്യമുള്ള പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ കാര്യത്തിൽ ഒരു കുറവ് ഉണ്ടായിരുന്നു. 2.5 ലക്ഷം രൂപയിൽ താഴെ വിലയുള്ള പണത്തിന് മൂല്യമുള്ളതുമായ മോട്ടോർസൈക്കിളാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇന്ത്യൻ വിപണിയിൽ ചില ഓപ്ഷനുകൾ ലഭ്യമാണ്.
2.5 ലക്ഷം രൂപയിൽ താഴെ വിലയുള്ള കരുത്തുറ്റ ബൈക്കിനെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒന്നാണ് ട്രയംഫ് സ്പീഡ് 400. അടുത്തിടെ മോട്ടോർസൈക്കിളിന് വില വർദ്ധനയുണ്ടായി, ഇപ്പോൾ 2,34,497 രൂപയാണ് വില. മറുവശത്ത്, സ്‌ക്രാംബ്ലർ 400X ന് 2,64,496 രൂപയാണ് വില. കെടിഎമ്മിനെ അപേക്ഷിച്ച് ട്രയംഫ് 400 സിസി മോട്ടോർസൈക്കിളുകൾ ഇപ്പോഴും താങ്ങാനാവുന്ന വിലയാണ്.
398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. എഞ്ചിൻ 39.5 bhp കരുത്തും 37.5 Nm ടോർക്കും ഉത്പാദിപ്പിക്കും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചോടു കൂടിയ ആറ് സ്പീഡ് ഗിയർബോക്സാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഫുൾ എൽഇഡി ലൈറ്റിംഗ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ എന്നിവ ബൈക്കിൻ്റെ സവിശേഷതകളാണ്.
കെടിഎം 250 ഡ്യൂക്ക് പുതിയ മോഡലിന് 9,250 ആർപിഎമ്മിൽ 31 എച്ച്പി കരുത്തും 7,250 ആർപിഎമ്മിൽ 25 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 248.7 സിസി മോട്ടോറാണുള്ളത്. പുതിയ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ഓഫ് സെറ്റ് മോണോഷോക്കും വളഞ്ഞ സ്വിംഗ് ആമും ബൈക്കിലുണ്ട്. ഇത് പുതിയ 17 ഇഞ്ച് അലോയി വീലുകളിലും പുതിയ ബ്രേക്കുകളിലും ഓടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us