/sathyam/media/media_files/GHC09xCU27MW0RGzKyG5.jpeg)
ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് പ്രഖ്യാപിച്ചു. ഓസ്ട്രിയ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാവ് കെഎഡബ്ല്യു വെലോസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യയിൽ ഒരു റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് കേന്ദ്രം സ്ഥാപിക്കും. ഈ ബൈക്കുകൾ പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമോ അതോ പ്രാദേശികമായി ഘടിപ്പിക്കുന്ന കംപ്ലീറ്റ് നോക്ക് ഡൗൺ കിറ്റുകളായി എത്തുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുടനീളം വിപുലമായ ഡീലർ ശൃംഖല നിർമ്മിക്കാൻ നോക്കുന്നു. 2024 അവസാനത്തോടെ 15 ഡീലർഷിപ്പുകൾ ആരംഭിക്കാനും അടുത്ത വർഷത്തോടെ 50 ഡീലർഷിപ്പുകൾ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ബ്രിക്‌സ്റ്റൺ ഈ വർഷാവസാനം വരാനിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഈ വർഷാവസാനം ഷെഡ്യൂൾ ചെയ്യുന്ന ബ്രാൻഡ് ലോഞ്ചിന് മുന്നോടിയായി കമ്പനി ഒരു മാർക്കറ്റിംഗ് കാമ്പെയ്ൻ ആരംഭിക്കും. ബ്രിക്‌സ്റ്റണിന് നാല് വ്യത്യസ്ത ശേഷികളുള്ള ആകെ 14 ബൈക്കുകളുണ്ട്. 125 സിസിയുടെ ഏഴ് ബൈക്കുകൾ, 250 സിസിയുടെ രണ്ട് ബൈക്കുകൾ), 500 സിസിയുടെ മൂന്ന് ബൈക്കുകൾ, 1200 സിസിയുടെ രണ്ട് ബൈക്കുകൾ.
ഇന്ത്യയിൽ നാല് മോഡലുകൾ പുറത്തിറക്കാനുള്ള പദ്ധതി ബ്രാൻഡ് വെളിപ്പെടുത്തി, നിർദ്ദിഷ്‍ട മോഡലുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 250-ഉം 500-ഉം ആയിരിക്കും ഇന്ത്യയിൽ ആദ്യം വരുന്നത് എന്ന് കരുതുന്നു. ബ്രിക്‌സ്റ്റൺ ഫെൽസ്ബെർഗ് 250, ബ്രിക്‌സ്റ്റൺ ക്രോംവെൽ 250, ബ്രിക്‌സ്റ്റൺ ക്രോസ്‍ഫയർ 500, ബ്രിക്‌സ്റ്റൺ ക്രോസ്‍ഫയർ 500 XC എന്നിവയാണ് വരാനിരിക്കുന്ന ബൈക്കുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us