സിട്രോൺ ഇന്ത്യ തങ്ങളുടെ കാറുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചു

സിട്രോൺ അതിന്‍റെ കാറുകളിലൊന്നായ സിട്രോൺ C5 എയർക്രോസിന് വൻ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. സിട്രോൺ C5 എയർക്രോസ് ലക്ഷ്വറി എസ്‌യുവിയിൽ ഉപഭോക്താക്കൾക്ക് 3.50 ലക്ഷം രൂപ ക്യാഷ് കിഴിവ് കമ്പനി നൽകുന്നുവെന്ന് വി3കാർസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

author-image
ടെക് ഡസ്ക്
New Update
fhdhdh

സിട്രോൺ ഇന്ത്യ ഈ മാസം തങ്ങളുടെ കാറുകൾക്ക് ലഭ്യമായ കിഴിവുകൾ പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിൽ സിട്രോൺ അതിന്‍റെ കാറുകളിലൊന്നായ സിട്രോൺ C5 എയർക്രോസിന് വൻ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. സിട്രോൺ C5 എയർക്രോസ് ലക്ഷ്വറി എസ്‌യുവിയിൽ ഉപഭോക്താക്കൾക്ക് 3.50 ലക്ഷം രൂപ ക്യാഷ് കിഴിവ് കമ്പനി നൽകുന്നുവെന്ന് വി3കാർസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

ഇതിൻറെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 36.91 ലക്ഷം രൂപയാണ്. ഈ എസ്‍യുവിയെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് രണ്ട് ലിറ്റർ ഡീസൽ എഞ്ചിൻ ഉണ്ട്. ഇത് 177ps പവറും 400nm ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിനോടൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും നൽകിയിട്ടുണ്ട്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളിലും ഒന്നിലധികം ട്രാക്ഷൻ കൺട്രോൾ മോഡുകളിലും ഇത് ലഭ്യമാണ്.

36.91 ലക്ഷം മുതൽ 37.67 ലക്ഷം വരെയാണ് ഇതിന്‍റെ എക്‌സ് ഷോറൂം വില. ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്‍റുകളിൽ ഈ അഞ്ച് സീറ്റർ കാർ വാങ്ങാം. അളവുകളുടെ കാര്യത്തിൽ, എസ്‌യുവിക്ക് 4,500 എംഎം നീളവും 1,969 എംഎം വീതിയും 1,710 എംഎം ഉയരവുമുണ്ട്. വീൽബേസ് 2,730 എംഎം ആണ്. പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻസ് ഫ്ലൈയിംഗ് കാർപെറ്റ് ഇഫക്റ്റ് വാഗ്ദാനം ചെയ്യുന്നു.

മൊത്തത്തിലുള്ള ഡ്രൈവ് അനുഭവം വർദ്ധിപ്പിക്കുന്നതിന് സിട്രോൺ C5 എയർക്രോസ് പ്രീമിയം അപ്ഹോൾസ്റ്ററി വാഗ്ദാനം ചെയ്യുന്നു. ഫ്ലോട്ടിംഗ് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്‌ബോർഡിനെ ഹൈലൈറ്റ് ചെയ്യുന്നു. കൂടാതെ, വാഹനം പൂർണ്ണമായും ഇഷ്ടാനുസൃതമാക്കാവുന്ന 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. രണ്ട്-യുഎസ്ബി പോർട്ടുകളും വയർലെസ് ചാർജറും വാഗ്ദാനം ചെയ്യുന്നു.

citroen-c5-aircross-discount-offers
Advertisment