റോഡിൽ നിന്നുള്ള ആഘാതങ്ങളും വൈബ്രേഷനുകളും ആഗിരണം ചെയ്യുന്ന രീതിയിലാണ് കാറുകളുടെ സസ്പെൻഷൻ സംവിധാനം ഡിസൈൻ ചെയ്തിരിക്കുന്നത്. സസ്പെൻഷൻ സംവിധാനത്തിൽ നിരവധി ഘടകങ്ങൾ ഉണ്ട്. നിങ്ങളുടെ കാറിന്റെ സസ്പെൻഷൻ സംവിധാനത്തിന് കുഴപ്പമുണ്ടെങ്കിൽ ഈ ലക്ഷണങ്ങളാൽ അവയെ തിരിച്ചറിയാം.
കുടുക്കം കൂടുതലായി അനുഭവപ്പെടുന്നുണ്ട് എങ്കിൽ സസ്പെൻഷൻ സംവിധാനത്തിന് പ്രശ്നം ഉണ്ടായിരിക്കും. കാർ അമിതമായി ചാടുകയോ ചാഞ്ചാടുകയോ ചെയ്യുന്നെങ്കിൽ അത് സസ്പെൻഷനിലെ പ്രശ്നം കാരണായിരിക്കും. റോഡുകളിലെ കുഴികളിൽ ടയർ വീഴുമ്പോഴും മറ്റും ആഘാതം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത്തരം അവസരങ്ങളിൽ വാഹനം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിലും അത് സസ്പെൻഷനിലെ പ്രശ്നം കാരണാകും.
വളവുകൾ വളയ്ക്കുമ്പോൾ നിങ്ങളുടെ കാറിന് സ്റ്റെബിലിറ്റി ലഭിക്കുന്നില്ലെങ്കിൽ വാഹനത്തിന്റെ സസ്പെൻഷൻ റിപ്പയർ ചെയ്യേണ്ടതുണ്ട്. നന്നായി പ്രവർത്തിക്കുന്ന സസ്പെൻഷൻ സിസ്റ്റമുള്ള കാർ എളുപ്പത്തിൽ വളവുകളിൽ വളച്ചെടുക്കാൻ സാധിക്കും. സ്റ്റെബിലിറ്റിയും നിയന്ത്രണവും കുറയുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സസ്പെൻഷനിലെ പ്രശ്നങ്ങളായിരിക്കും.
സസ്പെൻഷൻ സിസ്റ്റത്തിന് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതറിയാനുള്ള മറ്റൊരു വഴി ടയർ പരിശോധിക്കലാണ്. ടയറുകളിൽ അസമമായ തേയ്മാനം ഉണ്ടെങ്കിൽ സസ്പെൻഷൻ സംവിധാനം മോശമായിരിക്കും. സസ്പെൻഷൻ സിസ്റ്റത്തിലെ തകരാറുകൾ ടയറുകൾക്ക് അസമമായ തേയ്മാനം വരാൻ കാരണമാകുന്നു. ഇതിന്റെ ഫലമായി ടയറുകളുടെ ആയുസ്സ് കുറയും. ഇത്തരം അവസ്ഥകൾ സുരക്ഷയ്ക്ക് പോലും വെല്ലുവിളിയാകുന്നു.