വെള്ള നിറത്തിലുള്ള കാറുകള്‍ക്കുള്ള ദോഷവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കാറുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ലെങ്കിലും പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ നിരത്തില്‍ വെള്ള കാറുകള്‍ക്ക് എത്രമാത്രം ഭംഗിയായി നിലകൊള്ളാന്‍ സാധിക്കുമെന്നത് സംശയമാണ്.

author-image
ടെക് ഡസ്ക്
New Update
nhgjfh

വെള്ളനിറത്തിലുള്ള കാറുകളോട് ഭൂരിപക്ഷം പേര്‍ക്കും പ്രത്യേക താല്‍പര്യമുണ്ട്. ഇന്ത്യൻ റോഡുകളിൽ നിങ്ങൾ കാണുന്ന ഏറ്റവും സാധാരണമായ നിറം വെള്ളയാണെന്ന് നിങ്ങളിൽ മിക്കവരും സമ്മതിക്കും. ഭംഗിയും റീസെയില്‍ മൂല്യവുമൊക്കെയാവാം ഈ താല്‍പര്യത്തിനു പിന്നില്‍. എന്നാല്‍ വെള്ള നിറത്തിലുള്ള കാറുകള്‍ക്ക് ചില ദോഷവശങ്ങളുമുണ്ട്. വെള്ളയും ചെളിയും ഒത്ത് പോകില്ലെന്നത് നഗ്നസത്യമാണ്.

Advertisment

വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കാറുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ലെങ്കിലും പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ നിരത്തില്‍ വെള്ള കാറുകള്‍ക്ക് എത്രമാത്രം ഭംഗിയായി നിലകൊള്ളാന്‍ സാധിക്കുമെന്നത് സംശയമാണ്.

വെള്ള കാറുകളെ പ്രതിദിനം കഴുകേണ്ടതും അനിവാര്യമാണ്. ടാക്‌സി കാറുകളും സര്‍ക്കാര്‍ കാറുകളും സ്വകാര്യ കാറുകളും എല്ലാം വെള്ള നിറത്തിലാണ് മിക്കപ്പോഴും കാണപ്പെടുന്നത്. അതിനാല്‍ വെള്ള നിറത്തിലുള്ള നിങ്ങളുടെ കാറിന് ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നിൽക്കാൻ സാധിക്കുമോ എന്നതും സംശയമാണ്.

വെള്ളയില്‍ തന്നെ ഇന്ന് പല വിധ വെള്ളകളുണ്ട്. ഇതില്‍ ഏത് നിറം തെരഞ്ഞെടുക്കണമെന്ന സംശയവും ഇന്ന് പലര്‍ക്കുമുണ്ട്. വെള്ളനിറത്തിലുള്ള കാറുകളെ വൃത്തിയായി സൂക്ഷിക്കുക ശ്രമകരമായതിനാല്‍ പേള്‍സെന്റ്, മെറ്റാലിക് വൈറ്റ് പോലുള്ള നിറഭേദങ്ങള്‍ പ്രശ്‌നപരിഹാരമായി എത്തുന്നുണ്ട്. പക്ഷേ ഇവയ്ക്ക് മെയിന്റനന്‍സ് ചെലവ് കൂടും.

disadvantages-of-white-color-car
Advertisment