/sathyam/media/media_files/yBGKchKQa3xab6EDG3gu.jpeg)
മാരുതി സുസുക്കി തങ്ങളുടെ കാറുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചു. ഈ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലിസ്റ്റിൽ ഉൾപ്പെട്ട ഫ്രോങ്ക്സ് എസ്‌യുവിക്ക് വൻ വിലക്കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം ഫ്രോങ്ക്സ് വാങ്ങുമ്പോൾ നിങ്ങൾക്ക് 68,000 രൂപയുടെ ആനുകൂല്യം ലഭിക്കും എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രിൽ 30 വരെ മാത്രമേ ഉപഭോക്താക്കൾക്ക് ഈ ഓഫറിൻ്റെ പ്രയോജനം ലഭിക്കൂ. മാരുതിക്കായി ഫ്രോങ്ക്സ് തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. വാഹനത്തിന്‍റെ മാർച്ചിലെ വിൽപ്പന കണക്കുകൾ ഇതുവരെ ലഭ്യമല്ല. എന്നാൽ ഫെബ്രുവരിയിൽ 14,168 യൂണിറ്റുകൾ വിറ്റു. മാരുതി ഫ്രോങ്ക്സിൽ ടർബോ-പെട്രോൾ വേരിയൻ്റിന് 68,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നു.
ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപയുടെ വെലോസിറ്റി എഡിഷൻ ആക്‌സസറീസ് കിറ്റ്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 13,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. സാധാരണ പെട്രോൾ വേരിയൻ്റിന് 20,000 രൂപയും സിഎൻജി വേരിയൻ്റിന് 10,000 രൂപയും കമ്പനി കിഴിവ് നൽകുന്നു. 7,51,500 രൂപയാണ് ഫ്രോക്‌സിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ ടോൺ എക്‌സ്റ്റീരിയർ കളർ, വയർലെസ് ചാർജർ, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 6-സ്പീക്കർ ശബ്‌ദം എന്നിവയാണ് ഫ്രോങ്ക്‌സിൻ്റെ സവിശേഷതകളിൽ മുഖ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us