/sathyam/media/media_files/JNuL2W2ROT8ui6gwX1i0.jpeg)
മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. മഴക്കാലത്ത് പരമാവധി ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക
വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം.
നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക, വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോ​ഗിക്കണം.
സാധിക്കുമെങ്കിൽ മഞ്ഞ, ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോ​ഗിക്കുക. ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം. നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം. മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us