ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി പ്യുവര്‍ പെര്‍ഫെക്റ്റ് 10 റഫറല്‍ പ്രോഗ്രാം ആരംഭിച്ചു

New Update
pure ev electric

തിരുവനന്തപുരം : ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി പ്യുവര്‍ പെര്‍ഫെക്റ്റ് 10 റഫറല്‍ പ്രോഗ്രാം ആരംഭിച്ചു. ഇതിലൂടെ നിലവിലുള്ള പ്യുവര്‍ ഇവി ഉപഭോക്താക്കള്‍ക്കും, 2025 മാര്‍ച്ച് 31-നകമോ ഔട്ട്ലെറ്റുകളില്‍ സ്റ്റോക്ക് തീരുന്നത് വരെയോ പ്യുവര്‍ ഇവി  വാഹനം വാങ്ങുന്ന പുതിയ ഉപഭോക്താക്കള്‍ക്കും ക്യാഷ്ബാക്ക് റിവാര്‍ഡ് ലഭിക്കും. 

Advertisment

ഈ സ്‌കീം പ്രകാരം നിലവിലുള്ളതും പുതിയതുമായ പ്യുവര്‍ ഇവി ഉപഭോക്താക്കള്‍ക്കും അവരുടെ രജിസ്റ്റര്‍ ചെയ്ത വാട്ട്സ്ആപ്പ് നമ്പര്‍ വഴി 10 റഫറല്‍ കോഡുകള്‍ ലഭിക്കും. ഓരോ വിജയകരമായ റഫറന്‍സിനും റഫര്‍ ചെയ്യുന്നയാള്‍ക്ക് 4,000 രൂപ ക്യാഷ്ബാക്ക് വൗച്ചറുകള്‍ ലഭിക്കും, പരമാവധി പത്ത് പുതിയ ഉപഭോക്താക്കള്‍ വരെ.


റഫറലുകളിലൂടെ ലഭിക്കുന്ന ക്യാഷ്ബാക്ക് വൗച്ചറുകള്‍ ഭാവിയിലെ സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ്, അപ്ഗ്രേഡുകള്‍, വാഹന എക്‌സ്‌ചേഞ്ച്, ബാറ്ററി എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കാം.

ഈ എക്‌സ്‌ക്ലൂസീവ് റഫറല്‍ പ്രോഗ്രാമിലൂടെ ഞങ്ങളുടെ ഉപഭോക്തൃ സമൂഹത്തെ ശക്തിപ്പെടുത്തുമെന്നും, ഇന്ത്യയിലുടനീളം കൂടുതല്‍ ഇലക്ട്രിക് വാഹന സ്വീകാര്യതയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കുന്നുവെന്ന് പ്യൂവര്‍ സഹസ്ഥാപകനും സിഇഒയുമായ രോഹിത് വധേര പറഞ്ഞു.

 

Advertisment