രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്തുന്നു

നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നൽകുന്നതിനും ടോൾ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
fgcfxvdzxf

രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം ഏർപ്പെടുത്താൻ പോകുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ,  ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. 

Advertisment

നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നൽകുന്നതിനും ടോൾ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റത്തിൽ ജിഎൻഎസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പദ്ധതി.

ഫാസ്‍ടാഗിനൊപ്പം പുതിയ ജിഎൻഎസ്എസ് സംവിധാനവും ടോൾ പ്ലാസകളിൽ ലഭ്യമാകും. ഭാവിയിൽ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ജിഎൻഎസ്എസ് പാതകളാക്കി മാറ്റും. ഇത് ഇന്ത്യൻ ഹൈവേകളിലെ ടോൾ പിരിവിൻ്റെ കാര്യക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കും. ടോൾ സ്വയമേവ ശേഖരിക്കുന്ന ഫാസ്‍ടാഗുകളിലാണ് നിലവിലെ സിസ്റ്റം പ്രവർത്തിക്കുന്നത്.

ജിഎൻഎസ്എസ് പ്രവർത്തനക്ഷമമാക്കിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുകയും ടോൾ ടാക്സ് കുറയ്ക്കുകയും ചെയ്യും. ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ ശേഖരണ സംവിധാനം കാറുകളിൽ ഉപഗ്രഹങ്ങളും ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് സഞ്ചരിച്ച ദൂരം അളക്കാൻ ഉപയോഗിക്കുന്നു, ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ ഈടാക്കുന്നു.

electronic-toll-collection-system