പുതിയ 450S ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ സവിശേഷങ്ങൾ അറിയാം

ഡിസ്‌പ്ലേ ഒരു ടച്ച്‌സ്‌ക്രീൻ യൂണിറ്റ് അല്ലാത്തത് പെട്ടെന്ന് ഞെട്ടിച്ചേക്കാം, ഹാൻഡിൽബാറിലെ പുതിയ സ്വിച്ച് ഗിയറുകളും. 450S' നോൺ-ടച്ച് ഡിസ്‌പ്ലേ ഇടതുവശത്തുള്ള ജോയ്‌സ്റ്റിക്ക് കൊണ്ട് നിയന്ത്രിക്കുന്ന എൽസിഡി സജ്ജീകരണത്തിന് വേണ്ടി ഒഴിവാക്കിയിരിക്കുകയാണ്

author-image
ടെക് ഡസ്ക്
New Update
strdfhghkjjklnjkbbv

ഓല വിപണിയിൽ വരുന്നതിന് മുൻപ് ഏഥറിൻ്റെ 450 സീരീസ് (ather 450s) സ്‌കൂട്ടറുകൾ രാജ്യത്തെ തെരുവുകളിലൂടെ പാഞ്ഞുനടക്കുന്നുണ്ടായിരുന്നു. ഏഥർ 450S ഡിസൈനിൽ വലിയ മാറ്റമില്ല എന്ന് നിങ്ങൾക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. വശങ്ങളിലെ ചെറിയ സ്റ്റിക്കർ പോലെയുള്ള ബാഡ്ജുകൾ മാത്രമാണ് ഇതൊരു ഒരു പുതിയ സ്‌കൂട്ടറാണ് എന്നതിന്റെ ഏക സൂചന.

Advertisment

നിങ്ങളുടെ വാഹനത്തിൻ്റെ സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ നിങ്ങൾ ഡിസ്പ്ലേയിലും ഹാൻഡിൽബാറിലും നോക്കുമ്പോൾ, മാറ്റങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടും. ഡിസ്‌പ്ലേ ഒരു ടച്ച്‌സ്‌ക്രീൻ യൂണിറ്റ് അല്ലാത്തത് പെട്ടെന്ന് ഞെട്ടിച്ചേക്കാം, അത് പോലെ തന്നെ ഹാൻഡിൽബാറിലെ പുതിയ സ്വിച്ച് ഗിയറുകളും. 450S' നോൺ-ടച്ച് ഡിസ്‌പ്ലേ ഇടതുവശത്തുള്ള ജോയ്‌സ്റ്റിക്ക് കൊണ്ട് നിയന്ത്രിക്കുന്ന എൽസിഡി സജ്ജീകരണത്തിന് വേണ്ടി ഒഴിവാക്കിയിരിക്കുകയാണ്. 

റിവേഴ്സ് മോഡ് സജീവമാക്കുന്നത് ഇപ്പോൾ സ്ക്രീനിന്റെ വലതുവശത്തുള്ള ഒരു പ്രത്യേക സ്വിച്ച് ഉപയോഗിച്ചാണ്. പുതിയ ഡിസ്‌പ്ലേ 450X (7 ഇഞ്ച്) യുടെ അതേ വലുപ്പമാണെങ്കിലും, പഴയ സ്‌കൂട്ടറിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് ഡാറ്റ കാണിക്കുന്നത്. സ്‌ക്രീനിന്റെ മധ്യഭാഗത്തായി സമയം പ്രദർശിപ്പിക്കുന്നു, അതിനടിയിൽ സ്പീഡോമീറ്ററും താഴെ ശേഷിക്കുന്ന വിവരങ്ങളും വലതുവശത്തായി റൈഡിംഗ് മോഡും നിങ്ങൾക്ക് കാണാൻ സാധിക്കും.

ഡിസ്‌പ്ലേയുടെ ഇടതുവശം നിങ്ങൾക്ക് എല്ലാ റൈഡ് ഡാറ്റ നൽകുകയും ആരെങ്കിലും നിങ്ങളെ വിളിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് ഒരു സന്ദേശമുണ്ടോ എന്ന് അറിയിക്കുകയും ചെയ്യുന്നു. ഇവിടെ കാണിച്ചിരിക്കുന്ന മറ്റ് ഫംഗ്ഷനുകളിൽ മ്യൂസിക്ക് കൺട്രോൾ റൈഡ് ഡാറ്റയും ഉൾപ്പെടുന്നതാണ്. വലത് വശം നിങ്ങൾക്ക് ടേൺ-ബൈ-ടേൺ നാവിഗേഷൻ അലേർട്ടുകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് ഓപ്ഷണൽ പ്രോ പായ്ക്ക് ലഭിക്കുകയാണെങ്കിൽ, ഈ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഫീച്ചറുകളെല്ലാം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

ഏറ്റവും പുതിയ ഏഥർ 450S-ന് 2.9kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഉടൻ തന്നെ വലിയ 450X-ലും ഈ ബാറ്ററി പായ്ക്ക് വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വളരെ അനുയോജ്യമായ റൈഡിംഗ് സാഹചര്യങ്ങളിൽ, ഈ ബാറ്ററി പായ്ക്ക് 115 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് കമ്പനിയുടെ വാദം. സ്‌മാർട്ട് ഇക്കോ മോഡിൽ പരമാവധി 90 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഏഥർ നൽകുന്നുണ്ട്, അത് ഇക്കോയിൽ 85 കിലോമീറ്ററും റൈഡിൽ 75 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 70 കിലോമീറ്ററും ആയി കുറയുന്നു.

ather 450s
Advertisment