ഇന്ത്യയിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ഫിയറ്റ്

നാല് വർഷങ്ങൾക്കിപ്പുറം ഫിയറ്റ് ഇന്ത്യയിലേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ്. ജനപ്രിയ ഇറ്റാലിയൻ ബ്രാൻഡായ ആൽഫ റോമിയോയുമായി ചേർന്ന് ഫിയറ്റ് ഇന്ത്യയിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

author-image
ടെക് ഡസ്ക്
New Update
pojhgyjdzsd

ജനപ്രിയ ഇറ്റാലിയൻ ബ്രാൻഡായ ആൽഫ റോമിയോയുമായി ചേർന്ന് ഫിയറ്റ് ഇന്ത്യയിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കാർ വിപണിയുടെ ചരിത്രത്തിലും ഫിയറ്റിന്റെ സ്വാധീനം വളരെ വലുതായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് ഫിയറ്റ്, ആൽഫ റോമിയോ ഉൾപ്പെടെയുള്ള ഐക്കണിക് ബ്രാൻഡുകളുടെയും വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനിക്ക് കീഴിലുള്ള ജീപ്പ്, സിട്രോൺ എന്നീ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് സ്റ്റെല്ലാന്റിസിന്റെ ആദ്യത്തെ ലക്ഷ്യം. ഇത് കൂടാതെ ഫിയറ്റ് അടക്കമുള്ള ബ്രാന്റുകളുടെ വാഹനങ്ങളും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. 

Advertisment

ഫിയറ്റ് എന്ന ബ്രാന്റ് ഇന്ത്യയിലെ വാഹനപ്രേമികൾക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. കമ്പനി ഇപ്പോഴും ഫിയറ്റ് ഉപഭോക്താക്കളെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആൽഫ റോമിയോ പോലുള്ള മറ്റ് ബ്രാൻഡുകൾക്കൊപ്പം ഫിയറ്റിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത് പരിഗണിക്കുന്നുണ്ട് എന്നും സ്റ്റെല്ലന്റിസ് ഏഷ്യ, ഇന്ത്യ പസഫിക് റീജിയൻ സീനിയർ വൈസ് പ്രസിഡന്റ് ബില്ലി ഹായെസ് പറഞ്ഞു. ജീപ്പും സിട്രോണുമാണ് കമ്പനിയുടെ പരിഗണനയിൽ മുന്നിലുള്ളത് എങ്കിലും മറ്റ് ബ്രാൻഡുകളും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

സ്റ്റെല്ലന്റിസിന് കീഴിലുള്ള മറ്റ് ബ്രാന്റുകളെയും ഇന്ത്യയിൽ സജീവമായി നിലനിർത്താനുള്ള ശ്രമങ്ങളും കമ്പനിക്കുണ്ട്. ഇന്ത്യയിലെ വിപണിയിൽ എന്താണ് ആവശ്യമെന്ന് പരിശോധിക്കുകയാണ് എന്നും ഫിയറ്റിനെ എങ്ങനെയാണ് വിപണിയിൽ തിരികെ അവതരിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ് എന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 1964ലാണ് ഫിയറ്റ് ആദ്യമായി ഇന്ത്യയിൽ വാഹനം അവതരിപ്പിച്ചത്. 2019ൽ കമ്പനി ഇന്ത്യൻ വിപണി വിട്ടു.

ഇന്ത്യയിലെ വാഹന വിപണിയിൽ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകൾക്ക് (എസ്‌യുവി) ആവശ്യക്കാർ വർധിച്ച് വരുന്നത് പരിഗണിച്ച് ഫിയറ്റിന്റെ മാതൃ കമ്പനിയായ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് (എഫ്‌സി‌എ) ഇന്ത്യയിൽ ജീപ്പ് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് ഫിയറ്റ് ലീനിയ, ഫിയറ്റ് പുന്തോ എന്നീ 2 കാറുകളാണ് പ്രധാനമായും രാജ്യത്ത് വിറ്റഴിച്ചിരുന്നത്. ഈ 2 കാറുകൾ ഇന്ത്യയിലെ മുഴുവൻ ഫിയറ്റ് ലൈനപ്പിലും വച്ച് ഏറ്റവും ജനപ്രീതി നേടിയവയായിരുന്നു. ഇപ്പോഴും ഇവ നിരത്തുകളിൽ കാണാം.

ഫിയറ്റ് ലീനിയ, പുന്തോ എന്നീ കാറുകളിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉണ്ടായിരുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഈ വാഹനങ്ങളിൽ ലഭ്യമായിരുന്നില്ല. സെഗ്മെന്റിൽ മറ്റ് ബ്രാന്റുകൾ നിരവധി മികച്ച വാഹനങ്ങൾ നൽകിയതോടെയാണ് ഈ രണ്ട് വാഹനങ്ങളും നിർത്തലാക്കി ഫിയറ്റ് ഇന്ത്യ വിട്ടത്. രാജ്യത്ത് ഫിയറ്റ് ഉണ്ടാക്കിയ പങ്കാളിത്തങ്ങൾ പലതും പരാജയപ്പെട്ടു. സർവ്വീസിലെ പ്രശ്നങ്ങളും പഴഞ്ചൻ ഡിസൈനും സാങ്കേതികവിദ്യയും ഫിയറ്റിന്റെ പരാജയത്തിന് കാരണമായി. അടിമുടി മാറിയാണ് ഫിയറ്റ് ഇന്ത്യയിലെത്തുന്നത് എങ്കിൽ മാരുതി സുസുക്കിക്ക് വരെ ഇത് വെല്ലുവിളിയാകും.

launch fiat
Advertisment