ജനപ്രിയ മോഡലായ ഇക്കോസ്‌പോർട്ടിനെ വീണ്ടും അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്

യൂറോപ്യൻ വിപണിയിൽ, ഫോർഡ് ഫിയസ്റ്റ, ഫോക്കസ് തുടങ്ങിയ മോഡലുകൾ നിർത്തലാക്കിയതിലൂടെ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താൻ പുതിയ തലമുറ ഇക്കോസ്‌പോർട്ടിന് സാധിക്കും എന്നാണ് ഫോർഡ് കണക്കുകൂട്ടുന്നത്.

author-image
ടെക് ഡസ്ക്
New Update
cgxgdx

ജനപ്രിയ മോഡലായ ഇക്കോസ്‌പോർട്ടിനെ വീണ്ടും അവതരിപ്പിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, യൂറോപ്പിൽ 2025 ൽ പുതിയ ഇക്കോസ്‍പോർടിന്‍റെ ലോഞ്ച് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. പുതിയ തലമുറ ഫോർഡ് ഇക്കോസ്‌പോർട്ടിന് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകളും പൂർണ്ണമായും ഇലക്ട്രിക് ഫോർമാറ്റുകളും പവർട്രെയിനായി ലഭിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Advertisment

യൂറോപ്യൻ വിപണിയിൽ, ഫോർഡ് ഫിയസ്റ്റ, ഫോക്കസ് തുടങ്ങിയ മോഡലുകൾ നിർത്തലാക്കിയതിലൂടെ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താൻ പുതിയ തലമുറ ഇക്കോസ്‌പോർട്ടിന് സാധിക്കും എന്നാണ് ഫോർഡ് കണക്കുകൂട്ടുന്നത്. റൊമാനിയയിലെ ക്രയോവ ഫാക്ടറിയിലാണ് നേരത്തെ യൂറോപ്യൻ വിപണികളിലേക്കുള്ള ഇക്കോസ്‌പോർട്ട് നിർമ്മിച്ചിരുന്നത്.

സ്‌പെയിനിലെ ഫോർഡിൻ്റെ വലൻസിയ പ്ലാൻ്റിൽ ന്യൂ-ജെൻ ഇക്കോസ്‌പോർട്ട് ഉൽപ്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെന്നപോലെ, യൂറോപ്പിലെ ജനപ്രിയ എൻട്രി ലെവൽ എസ്‌യുവി ഓപ്ഷനുകളിലൊന്നായിരുന്നു ഫോർഡ് ഇക്കോസ്‌പോർട്ട്. മുമ്പത്തെ മോഡൽ യൂറോപ്പിൽ പ്രതിവർഷം 50,000 യൂണിറ്റ് വിൽപ്പന നേടിയിരുന്നു.  

ന്യൂ-ജെൻ ഫോർഡ് ഇക്കോസ്‌പോർട് ഒരു വൻ വിപണി ഉൽപന്നമായും സ്ഥാനം പിടിക്കും. ഒരു വലിയ വിഭാഗം ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കാൻ ഇത് താങ്ങാനാവുന്ന വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകൾ ഉപയോഗിച്ച്, പുതിയ ഇക്കോസ്‌പോർട്ടിന് അതിൻ്റെ വിൽപ്പന കൂടുതൽ വിപുലീകരിക്കാൻ കഴിയും. യൂറോപ്യൻ വിപണിയിൽ, പുതിയ ഇക്കോസ്‌പോർട്ട് പ്രാഥമികമായി റെനോ ഡസ്റ്ററിനോടായിരിക്കും മത്സരിക്കുക.

ford-plans-to-re-launch-ecosport
Advertisment